സ്ത്രീകളുടെ ഇഞ്ചക്ഷൻ റൂം ദൃശ്യങ്ങൾ ചോർന്ന് സോഷ്യൽ മീഡിയയിൽ!! പണത്തിന് വിൽക്കാനും ശ്രമം; ഗുജറാത്ത് ആശുപത്രിക്കെതിരെ അന്വേഷണം

നാടെങ്ങും ഒളിക്യാമറകൾ നിരന്നിരിക്കുന്ന കാലമാണിത്. പോകുന്നിടത്തെല്ലാം സ്ത്രീകളുടെ സ്വകാര്യതക്ക് ഈ ക്യാമറക്കണ്ണുകൾ വൻ വെല്ലുവിളി ഉയർത്തുമ്പോഴിതാ ഗുജറാത്തിലെ ഒരു ആശുപത്രി തന്നെ ഇക്കാര്യത്തിൽ പ്രതിക്കൂട്ടിലാകുന്നു. രാജ്കോട്ടിലെ പായൽ മെറ്റേണിറ്റി ഹോം എന്ന സ്ഥാപനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

സ്ത്രീകൾക്ക് കുത്തിവയ്പെടുക്കുന്ന മുറിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങളെന്ന് വ്യക്തമാണ്. സ്ത്രീകൾ വരുന്നതും ഇഞ്ചക്ഷനെടുത്ത് മടങ്ങുന്നതും കാണാം. ഇത് ലേബർ റൂം ആണോയെന്നും സംശയമുണ്ട്. പുറത്തുവന്ന ദൃശ്യങ്ങളുടെ കീഴിൽ ലേബർ റൂം എന്ന് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത് കാണാം. 14/12/2024 എന്ന തീയതിയും വ്യക്തമാണ്.

തുടക്കത്തിൽ ഒരു യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യപ്പെട്ട വീഡിയോ പിന്നീട് ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് പ്രചരിച്ചത്. ഓൺലൈനിൽ പണം ഈടാക്കി ഇത് പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന ഗുരുതര വസ്തുതയും കണ്ടെത്തിയിട്ടുണ്ട്. ടീസർ പോലെ സ്ക്രീൻഷോട്ടുകൾ ഷെയർചെയ്ത് ഓരോരുത്തരും 600 രൂപ വീതം നൽകാനാണ് ആവശ്യപ്പെട്ടിരുന്നത്. അഹമ്മദാബാദ് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ആശുപത്രി ഡയറക്ടറെ ചോദ്യം ചെയ്തെങ്കിലും വീഡിയോ ചോർന്നതിനെക്കുറിച്ച് അറിയില്ല എന്നാണ് മൊഴി. സെർവർ ഹാക്ക് ചെയ്യപ്പെട്ടിരിക്കാം. അല്ലാതെ ഇവിടെയാർക്കും ഇതിൽ പങ്കില്ല. പോലീസിൽ പരാതി കൊടുക്കും. അന്വേഷണവുമായി പൂർണമായും സഹകരിക്കും എന്നൊക്കെയാണ് ആശുപത്രി ഔദ്യോഗികമായി വിശദീകരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top