ജനപ്രതിനിധിയുടെ ജനനേന്ദ്രിയം മുറിച്ച് വനിതാ ഡോക്ടര്‍; പ്രതികാരം വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിന്

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹത്തില്‍ നിന്നും പിന്‍മാറിയ യുവാവിന്റെ ജനനേന്ദ്രിയമാണ് വനിതാ ഡോക്ടര്‍ മുറിച്ചുമാറ്റിയത്. ബിഹാറിലെ സരണ്‍ ജില്ലയിലാണ് 25കാരിയായ ഡോക്ടര്‍ കാമുകനെ ക്രൂരമായി ആക്രമിച്ചത്. വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ബിഹാറിലെ മഥൗര ബ്ലോക്കിലെ വാര്‍ഡ് കൗണ്‍സിലറാണ് യുവാവ്. ഹാജിപുര്‍ സ്വദേശിയാണ് യുവതി. ഇപ്പോള്‍ മഥൗരയിലാണ് ഇവര്‍ പ്രാക്ടീസ് ചെയ്യുന്നത്.

അഞ്ച് വര്‍ഷമായി വനിതാ ഡോക്ടറും യുവാവും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ടതോടെ ഇയാള്‍ ബന്ധത്തില്‍ നിന്നും പിന്‍മാറി. പലവട്ടം യുവതി ഇക്കാര്യം ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. ഒടുവില്‍ കോടതിയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് യുവാവ് സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതി കോടതിയില്‍ എത്തിയെങ്കിലും കാമുകന്‍ മുങ്ങി. ഇതാണ് പ്രകോപിപ്പിച്ചതെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്.

വിവാഹം മുടങ്ങിയ ശേഷം പലതവണ യുവാവിനെ ഡോക്ടര്‍ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയപ്പോഴാണ് ആക്രമിച്ചത്. സര്‍ജിക്കല്‍ ബ്ലേയ്ഡ് കൊണ്ട് ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. യുവാവിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസെത്തിയപ്പോള്‍ ചോരയില്‍ കുളിച്ച് അവശനിലയിലായിരുന്നു യുവാവ്. ഇയാളെ പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top