മുൻ ഭർത്താവ് നഗ്നചിത്രം പ്രചരിപ്പിച്ചു; ഡിവോഴ്സിൻ്റെ മൂന്നാം നാൾ ആത്മഹത്യ ചെയ്ത് യുവതി

വിവാഹമോചനത്തിന് പിന്നാലെ മുൻ ഭർത്താവ് നഗ്നചിത്രം പ്രചരിപ്പിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. മകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ കേസിലും പ്രതിയാണ് മുൻ ഭർത്താവ്. ഭർത്താവിൻറെ മോശം പെരുമാറ്റവും പീഡനവും സഹിക്കാൻ കഴിയാതെയാണ് വിവാഹമോചനത്തിനായി യുവതി കോടതിയെ സമീപിച്ചത്. ശനിയാഴ്ചയാണ് യുവതിക്ക് കോടതിയിൽ നിന്നും വിവാഹമോചനം ലഭിച്ചത്.

തിങ്കളാഴ്ച യുവതി താമസിക്കുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് മണികണ്ഠേശ്വരത്തെ വീട്ടിലെത്തി ഇയാൾ ആക്രമണം നടത്തിയിരുന്നു. യുവതിയെ ക്രൂരമായി മർദ്ദിക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്തു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇതിനു ശേഷമാണ് നഗ്നചിത്രം പ്രചരിപ്പിച്ചത്. ഇതോടെ യുവതി കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇന്ന് രാവിലെയാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ ഭർത്താവിൻറെ പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

വട്ടിയൂർക്കാവ് പോലീസ് എത്തി തുടർനടപടി സ്വീകരിച്ചു. വിശദമായ അന്വേഷണം നടത്തി മുൻ ഭർത്താവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top