‘കടം തീര്‍ക്കാന്‍ എല്ലാം ഉള്ളിലൊതുക്കി ലക്ഷ്മിക കടൽ കടക്കുകയായിരുന്നു’ ; നൊമ്പരക്കുറിപ്പുമായി നിര്‍മാതാവ് അൽതാഫ്

കൊച്ചി: നടി ലക്ഷ്മിക സജീവന്റെ (27) പെട്ടെന്നുള്ള വിയോഗം ഞെട്ടലായിരിക്കെ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നിർമാതാവ് പി.ടി.അൽതാഫ്. കുടുംബത്തിന് വന്ന കടബാധ്യത തീര്‍ക്കാന്‍ അഭിനയമോഹം ഉള്ളിലൊതുക്കി ലക്ഷ്മിക കടൽ കടക്കുകയായിരുന്നുവെന്നാണ് അൽതാഫ് കുറിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു മകളെന്നും എഫ്ബിയില്‍ അൽതാഫ് കുറിക്കുന്നു.

പി.ടി.അൽതാഫ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്

ആരോടും യാത്ര പറയാതെ ‘കാക്ക’യിലെ പഞ്ചമി സ്വർഗ്ഗലോകത്തേക്ക്‌ യാത്രയായിരിക്കുന്നു.മനസ്സ്‌ മരവിച്ചിരിക്കുന്നു.ഹൃദയം വേദനയാൽ നുറുങ്ങിപ്പോകുന്നു.ഇല്ല ലക്ഷ്മിക മരിക്കില്ല. ജനകോടികളുടെ ഹൃദയത്തിലാണവൾക്ക്‌ സ്ഥാനം.ഒരുപാട്‌ സ്വപ്നങ്ങളുമായി ജീവിച്ചവൾ,അച്ഛന്റേയും അമ്മയുടേയും ഏക ആശ്രയം.സ്വന്തമായി ഒരു കൊച്ചു കൂര എല്ലുമുറിയെ പണിയെടുത്ത്‌ അവൾ കെട്ടിപ്പടുത്തു.

കടബാധ്യത തീർക്കാനായി അഭിനയമോഹം ഉള്ളിലൊതുക്കി അവൾ വീണ്ടും കടൽ കടന്നു.പക്ഷേ വിധി അവളെ മരണത്തിന്റെ രൂപത്തിൽ തട്ടിയെടുത്തു. ഒന്നു പൊട്ടിക്കരയാൻ പോലും ത്രാണിയില്ലാതെ,വീടിന്റെ വരാന്തയിൽ തളർന്നിരിക്കുന്ന ആ അച്ഛനെ എന്തു പറഞ്ഞാശ്വസിപ്പിക്കും എന്നറിയാതെ,ഒന്നുമുരിയാടാതെ ദു:ഖം കടിച്ചമർത്തി ഞാൻ ആ വീട്ടിൽ നിന്നും നിറകണ്ണുകളോടെ പതുക്കെ നടന്നകന്നു.

അതെ, ‘കാക്ക’യിലെ പഞ്ചമിയേപ്പോലെ യഥാർത്ഥ ജീവിതത്തിലും തന്റെ അച്ഛനെ ജീവനു തുല്യം സ്നേഹിച്ചിരുന്നു അവൾ.സ്വന്തം അച്ഛനെ വിട്ട്‌ കാക്കയിലെ അച്ഛന്റെയും, ഒത്തിരി ഇഷ്ടമായിരുന്ന ടോണിച്ചേട്ടന്റേയും അടുത്തേക്ക്‌ അവൾ യാത്രയായി.എല്ലാവരേയും കരയിച്ചു കൊണ്ട്‌… വിട..പ്രിയ സോദരീ

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top