‘ലാല്‍ സലാം’ ബ്ലോക്ബസ്റ്റർ എന്നുറപ്പിച്ച് പ്രേക്ഷകർ; മൊയ്തീൻ ഭായിക്ക് കയ്യടിച്ച് തലൈവർ ഫാൻസ്
നീണ്ട കാത്തിരിപ്പിനൊടുവില്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ‘ലാല്‍ സലാം’ ഇന്ന് തിയറ്ററുകളില്‍ എത്തി. വിഷ്ണു വിശാലും വിക്രാന്തും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ മൊയ്തീന്‍ ഭായ് എന്ന കഥാപാത്രമായി അതിഥിവേഷത്തില്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തുമുണ്ട്.
രണ്ടു ക്രിക്കറ്റ് ടീമുകള്‍ തമ്മിലുള്ള ശത്രുതയുടെ പശ്ചാത്തലത്തില്‍ നിന്ന് മതസൗഹാര്‍ദത്തിന്റെ കഥ പറയുന്ന ‘ലാല്‍ സലാം’ മികച്ച സന്ദേശം നല്‍കുന്ന ചിത്രമാണ് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രം ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് ആണെന്നും പ്രതികരണങ്ങള്‍ പുറത്തുവരുന്നു.
മികച്ച ആദ്യ പകുതിയും അതിഗംഭീര രണ്ടാം പകുതിയുമാണ് ‘ലാല്‍ സലാമി’ന്റെത് എന്ന് പ്രേക്ഷകര്‍ പറയുന്നു. 30 മിനുട്ടാണ് രജനികാന്ത് സ്‌ക്രീനില്‍ വരുന്നതെങ്കിലും പ്രേക്ഷകരെ രോമാഞ്ചം കൊള്ളിച്ചാണ് തിരിച്ചുപോക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. എ.ആര്‍. റഹ്‌മാന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു എന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത്.
ക്രിക്കറ്റ് താരം കപില്‍ദേവ്, വിഘ്‌നേഷ്, സെന്തില്‍, ലിവിങ്സ്റ്റണ്‍, ജീവിത, കെ.എസ് രവികുമാര്‍, തമ്പി രാമയ്യ, നിരോഷ, വിവേക് പ്രസന്ന, ധന്യ ബാലകൃഷ്ണന്‍ എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here