മിച്ചഭൂമി കേസിൽ പി വി അൻവറിന് തിരിച്ചടി; ആറ് ഏക്കർ തിരിച്ചുപിടിക്കാൻ ഉത്തരവ്

കോഴിക്കോട്: പി വി അൻവർ എംഎൽഎയുടെ ആറ് ഏക്കർ ഭൂമി കണ്ടുകെട്ടാൻ താമരശ്ശേരി ലാൻഡ് ബോർഡ് ഉത്തരവിട്ടു. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലായുള്ള 6.25 ഏക്കർ ഭൂമിയാണ് കണ്ടുകെട്ടുന്നത്. 14 ഏക്കർ ഭൂമി അനധികൃതമായി കൈവശം വച്ചിട്ടുണ്ടെന്നായിരുന്നു ആദ്യ കണ്ടെത്തൽ. എട്ട് ഏക്കർ ഭൂമിയുടെ രേഖകൾ പി.വി അൻവർ ഹാജരാക്കിയതോടെയാണ് ഇത് ആറ് ഏക്കറായി കുറഞ്ഞത്.
മലപ്പുറം ഏറനാട്, കോഴിക്കോട് താമരശ്ശേരി, പാലക്കാട് ആലത്തൂർ എന്നിവിടങ്ങളിലാണ് ഭൂപരിധി നിയമം ലംഘിച്ച് സ്ഥലം കൈവശം വച്ചിരിക്കുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയത്. എന്നാൽ 14 ഏക്കറും അനധികൃതമാണെന്നും എംഎൽഎ സമർപ്പിച്ച രേഖകൾ വ്യാജമാണെന്നും പരാതിക്കാരൻ പറഞ്ഞു. ഉത്തരവിനെതിരെ ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പരാതിക്കാരൻ. ഒരാഴ്ചയ്ക്കകം നടപടി പൂർത്തിയാക്കാനാണ് ലാൻഡ് ബോർഡിൻറെ തീരുമാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here