പി വി അൻവറിനു തിരിച്ചടി; 15 ഏക്കർ കണ്ടുകെട്ടാമെന്ന് താലൂക്ക് ലാൻഡ് ബോർഡ്

കോഴിക്കോട്: മിച്ചഭൂമി കേസിൽ പി വി അൻവർ എംഎൽഎയ്ക്ക് തിരിച്ചടിയായി താലൂക്ക് ലാൻഡ് ബോർഡിന്റെ റിപ്പോർട്ട്. 27 ഏക്കർ ഭൂമിയിൽ 15 ഏക്കർ സർക്കാരിനു കണ്ടുകെട്ടാമെന്നാണ് ലാൻഡ് ബോർഡിന്റെ നിർദ്ദേശം. ഭൂപരിധി നിയമം മറികടക്കാൻ ലാൻഡ് ബോർഡിനെ കബളിപ്പിച്ച് അൻവർ നിയമവിരുദ്ധമായി രേഖയുണ്ടാക്കി എന്നാണ് കണ്ടെത്തൽ. താമരശ്ശേരി ലാൻഡ് ബോർഡ് ഇന്ന് നടത്തിയ സിറ്റിങ്ങിലാണ് പി വി ആൻവർ ക്രമകേട് നടത്തിയതായി തെളിഞ്ഞത്.

ഇദ്ദേഹം നേതൃത്വം നൽകുന്ന പീവീയാർ എന്റർടെയിന്റ്മെന്റ്സ് എന്ന പാർട്ണർഷിപ് സ്ഥാപനം ഭൂപരിധി നിയമം മറികടന്നതാണെന്നും പാർട്ണർഷിപ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാത്തതുമാണ്. ഭൂഉടമ്പടിരേഖയിൽ പങ്കാളികളായ അൻവറിന്റെയോ ഭാര്യ ഹഫ്സത്ത് അൻവറിന്റെയോ പേരിലാണ് വാങ്ങേണ്ടതെങ്കിലും മുദ്രപത്രം വാങ്ങിയത് മൂന്നാം കക്ഷിയുടെ പേരിലാണ്; ഇത് സ്റ്റാംപ് ആക്റ്റിനെതിരാണ്. ഈ മാസം 17 നുള്ളിൽ ആവശ്യമായ ഭൂരേഖകൾ സമർപ്പിക്കാൻ ലാൻഡ് ബോർഡ് ആവശ്യപ്പെട്ടു.

അൻവറിന്റെ പക്കൽ 19 ഏക്കർ മിച്ചഭൂമിയുണ്ടെന്ന് ലാൻഡ് ബോർഡ് കണ്ടെത്തിയിരുന്നു. എന്നാൽ കൈവശമുള്ളതിനേക്കാളേറെ മിച്ചഭൂമി അൻവറിന്റെയും കുടുംബാംഗങ്ങളുടെയും കൈവശമുണ്ടെന്നാണ് പരാതിക്കാരൻ കെ വി ഷാജിയുടെ വാദം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മതിയായ രേഖകൾ അൻവറും കുടുംബാംഗങ്ങളും ഹാജരാക്കാത്തതിനാലാണ് ഹൈകോടതിയുടെ നിർദ്ദേശപ്രകാരം ലാൻഡ് ബോർഡ് സിറ്റിങ്‌ നടത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top