ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍; ഭൂമി തരംമാറ്റത്തിന് പ്രത്യേക അദാലത്തുകൾ

തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിനായി ആർഡിഒമാരുടെ നേതൃത്വത്തിൽ പ്രത്യേക അദാലത്തുകൾ നടത്താൻ സർക്കാർ തീരുമാനം. മന്ത്രി കെ.രാജന്റെ അധ്യക്ഷതയിൽ ചേർന്ന റവന്യു സെക്രട്ടേറിയറ്റ് യോഗമാണ് നടപടികള്‍ക്ക് തീരുമാനിച്ചത്.

അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ലക്ഷ്യമിട്ട് നിയമസഭയിൽ അവതരിപ്പിച്ച നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) 2023 ബില്ലിൽ ഗവർണർ ഒപ്പിടാത്തതുകാരണമാണ് അദാലത്ത് വിളിക്കേണ്ടി വന്നത്. 27 റവന്യു ഡിവിഷനുകളിലാണ് ആർഡിഒമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ നടത്തുന്നത്.

കെട്ടിക്കിടക്കുന്ന രണ്ടര ലക്ഷത്തിലേറെ അപേക്ഷകളിൽ 25 സെന്റിനു താഴെ വിസ്തൃതിയുള്ളതും ഫീസ് അടയ്ക്കേണ്ടതില്ലാത്തതുമായ 1.26 ലക്ഷം ഓൺലൈൻ അപേക്ഷകൾ ജനുവരി 16ന് ആരംഭിക്കുന്ന അദാലത്തുകളിൽ തീർപ്പാക്കാൻ ലാൻഡ് റവന്യു കമ്മിഷണർ നിർദേശം നൽകി.

ഡിസംബർ 31 വരെ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കും. ഉത്തരവിടുമ്പോൾ അപേക്ഷകനെ എസ്എംഎസ് മുഖേന അറിയിക്കും. ഓരോ ഡിവിഷനിലെയും അദാലത്തുകളുടെ തീയതി പിന്നീടു നിശ്ചയിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top