എല്ലാം സോള്‍വാക്കി സംസ്ഥാന പോലീസ് മേധാവി; ഭൂമി ഇടപാട് കേസ് പിന്‍വലിച്ച് പരാതിക്കാരന്‍

സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസ് പിന്‍വലിച്ച് പരാതിക്കാരന്‍. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ കേസാണ് ഒത്തുതീര്‍പ്പായെന്ന് പരാതിക്കാരനായ ടി ഉമര്‍ ഷെരീഫ് അറിയിച്ചത്. ശനിയാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് ഒത്തുതീര്‍പ്പുണ്ടായിരിക്കുന്നത്.

ഡിജിപിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള 10.8 സെന്റ് ഭൂമിയുടെ ഇടപാടാണ് വിവാദത്തിലായത്. ഭൂമിയില്‍ ബാങ്ക് വായ്പയുണ്ടെന്ന് മറച്ചുവച്ചാണ് വില്‍ക്കാന്‍ ശ്രമം നടന്നത്. 74 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ സമ്മതിക്കുകയും 30 ലക്ഷം രൂപ മുന്‍കൂറായി കൈപ്പറ്റുകയും ചെയ്തു. വായ്പ ബാധ്യത മനസിലാക്കിയ ടി ഉമര്‍ ഷെരീഫ് കരാറില്‍ നിന്ന് പിന്‍വാങ്ങുകയും നല്‍കിയ പണം തിരികെ ചോദിക്കുകയും ചെയ്തു. ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും ആഭ്യന്തര അഡീഷണല്‍ ചീഫ്‌സെക്രട്ടറിക്കും പരാതി നല്‍കി. എന്നാല്‍ നടപടിയുണ്ടായില്ല. ഇതോടെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

സംഭവം വിവാദമായതോടെ ഉമര്‍ ഷെരീഫിന് പണം തിരികെ നല്‍കി ഒത്തുതീര്‍പ്പ് ഉണ്ടാക്കാനുള്ള ശ്രമം ഡിജിപി തുടങ്ങിയിരുന്നു. പരാതി പരിശോധിക്കാന്‍ സര്‍ക്കാരും തീരുമാനമെടുത്തതോടെയാണ് കേസ് വേഗത്തില്‍ ഒത്തുതീര്‍പ്പാക്കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top