ട്രാൻസ്ജെൻഡറിനും സ്വന്തം പേരിൽ ഭൂമി; ചരിത്രം കുറിച്ച് ഫൈസൽ ഫൈസു

തൃശ്ശൂർ: സംസ്ഥാനത്ത് ആദ്യമായി സ്വന്തം പേരിൽ ഭൂമി രജിസ്റ്റർ ചെയ്ത് ട്രാൻസ്ജെൻഡർ. ചാവക്കാട് സ്വദേശി ഫൈസൽ ഫൈസുവാണ് ആദ്യമായി ഈ നേട്ടത്തിന് ഉടമയായിരിക്കുന്നത്. രജിസ്ട്രേഷൻ നടപടികൾക്കുള്ള ഫോമിൽ സ്ത്രീ, പുരുഷൻ എന്നീ രണ്ട് കോളങ്ങൾ മാത്രമുണ്ടായിരുന്നത്. ഈ തടസമാണ് ഇപ്പോള്‍ ഒഴിവായത് പിന്നീട് വിവിധ ഓഫീസുകളുമായി ബന്ധപ്പെട്ട ശേഷമാണ് ഫൈസുവിന് സ്വന്തം പേരിൽ ഭൂമി രജിസ്റ്റർ ചെയ്യാന്‍ കഴിഞ്ഞത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

“കേരളത്തിൽ ആദ്യമായി രജിസ്ട്രേഷൻ മേഖലയിൽ
ട്രാൻസ്ജെൻഡർ കോളം അനുവദിപ്പിച്ചു. കഴിഞ്ഞദിവസം കേരളത്തിൽ ആദ്യമായിചാവക്കാട് സബ്ബ് രജിസ്ട്രാർ ഓഫീസിൽ സ്വന്തം സ്വത്വത്തിൽ ഭൂമി രജിസ്റ്റർ ചെയ്തു” – ഫൈസൽ ഫൈസു ഫേസ്ബുക്കില്‍ കുറിച്ചു.

രജിസ്ട്രാര്‍ ഓഫീസ്, സാമുഹ്യ നീതി വകുപ്പ്, ഐടി സെല്‍ തുടങ്ങിയ വകുപ്പുകളുടെ ഇടപെടലുകളാണ് ഫൈസൽ ഫൈസുവിൻ്റെ നേട്ടത്തിന് കാരണമായത്. നേരത്തെ ആധാരമെഴുത്ത് പൂർത്തിയാക്കിയെങ്കിലും രജിസ്ട്രേഷനായി നൽകിയ രേഖകളിൽ ട്രാൻസ്ജെൻഡർ എന്ന് രേഖപ്പെടുത്തിയിരുന്നതാണ്‌ ഫൈസുവിന് തിരിച്ചടിയായത്. എന്നാൽ സ്വന്തം പേരിൽ ഒരു തുണ്ടു ഭൂമിയെന്ന സ്വപ്നസാക്ഷാത്കാരത്തിനായി ഒരു മാസം നടത്തിയ പരിശ്രമങ്ങളാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്.

ഡിസംബര്‍ 18-നാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിനും ഭൂമി രജിസ്റ്റർ ചെയ്യാം എന്ന അറിയിപ്പ് തൃശ്ശൂർ രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് ലഭിച്ചത്. ഇതിനു ശേഷമാണ് ഫൈസു ചാവക്കാട് സബ്ബ് രജിസ്ട്രാർ ഓഫീസിൽ തൻ്റെ പേരിൽ നാലര സെൻ്റ് ഭൂമി രജിസ്റ്റർ ചെയ്തത്. വരുംദിവസങ്ങളിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിലെ നൂറുകണക്കിനാളുകൾക്ക് പ്രയോജനം ലഭിക്കുന്ന നടപടിയാണ് ഫൈസൽ ഫൈസുവിൻ്റെ പോരാട്ടത്തിലൂടെ സാധ്യമായിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top