പി.വി. അൻവറിന്റെ മിച്ചഭൂമി കണ്ടുകെട്ടുന്നു
കോഴിക്കോട്: പി.വി.അൻവർ എംഎൽഎ കൈവശം വച്ചിരിക്കുന്ന മിച്ച ഭൂമി കണ്ടുകെട്ടുന്ന നടപടി ആരംഭിച്ചു. കൂടരഞ്ഞി വില്ലേജിലുള്ള 90.3 സെന്റ് ഭൂമിയാണ് താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ കണ്ടുകെട്ടുന്നത്.
ഭൂപരിഷ്കരണ നിയമം ലംഘിച്ച് പി.വി.അൻവർ വിവിധ താലൂക്കുകളിൽ കൈവശം വച്ചിരുന്നു 6.24 ഏക്കർ ഭൂമി കണ്ടുകെട്ടാനായിരുന്നു താലൂക്ക് ലാൻഡ് ബോർഡിന്റെ ഉത്തരവ്. സ്വമേധയാ ഭൂമി സർക്കാരിന് നൽകാൻ കഴിഞ്ഞ മാസം 26 വരെ സമയപരിധി നൽകിയിരുന്നെങ്കിലും ഭൂമി തിരികെ നൽകാൻ തയ്യാറാകാത്തതിലാണ് തഹസിൽദാരുടെ നേതൃത്വത്തിൽ ഏറ്റെടുക്കൽ നടപടി ആരംഭിച്ചത്.
ഇതിനു പുറമെ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലും പാലക്കാട് ആലത്തൂർ താലൂക്കിലും മിച്ച ഭൂമി കണ്ടുകെട്ടാനുണ്ട്. ഈ പ്രദേശങ്ങളിലെ സർവ്വേ പൂർത്തിയാകുന്ന മുറയ്ക്ക് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുമെന്ന് റവന്യു വിഭാഗം അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here