ഭൂനികുതിയില്‍ ഇരുട്ടടി നല്‍കി ബജറ്റ്; ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും കൂട്ടി
![](https://www.madhyamasyndicate.com/wp-content/uploads/2025/02/balagopal-budget.jpg)
ജനപ്രീയ പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്ന സംസ്ഥാന ബജറ്റില്‍ സാധാരണക്കാര്‍ക്ക് ഇരിട്ടടി. ഭൂനികുതി കുത്തനെ കൂട്ടി പരമാവധി വരുമാനം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കോടതി ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. ഭൂനികുതിയില്‍ 50 ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തെ തുടര്‍ന്ന് ഭൂമിയുടെ മൂല്യവും വരുമാന സാധ്യതകളും വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഈടാക്കുന്ന നികുതി നാമമാത്രമാണ്. ഭൂമിയില്‍ നിന്നും സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്താനായി അടിസ്ഥാന സ്ലാബുകളിലെ ഭൂനികുതി നിരക്കുകള്‍ 50 ശതമാനം വര്‍ധിപ്പിക്കുന്നതായി ധനമന്ത്രി പ്രഖ്യാപിച്ചു.
ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാകുന്ന സമയത്താണ് നികുതി വര്‍ധനയും പ്രഖ്യാപിച്ചിരിക്കുന്നത്. 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് വിലയുടെ 10ശതമാനം നികുതി ഏര്‍പ്പെടുത്തി. ഇതിലൂടെ 30 കോടി വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here