കോട്ടയത്ത് രണ്ടിടത്ത് ഉരുൾപൊട്ടൽ; ഈരാറ്റുപേട്ട വാഗമൺ ഗതാഗതം നിരോധിച്ചു
September 21, 2023 7:53 PM

കോട്ടയം: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ. തീക്കോയി പഞ്ചായത്തിലെ രണ്ടിടത്ത് ഉരുൾ പൊട്ടി. ഇഞ്ചിപ്പാറ, ആനി പ്ലാവ് എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. വെള്ളികുളം സ്കൂളിൽ ക്യാംപ് ആരംഭിച്ചു. ചാത്തപ്പുഴ ഭാഗത്ത് വെള്ളം പൊങ്ങുന്നുണ്ട്. ഒരു റബ്ബർ മിഷൻപുരയും നിരവധി കൃഷി നാശവും ഉണ്ടായതായാണ് വിവരം. തീക്കോയി ആറ്റിൽ ഇനിയും വെള്ളം ഉയരുമെന്നാണ് മുന്നറിയിപ്പ്.
ഈരാറ്റുപേട്ട വാഗമൺ റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപെട്ടു. ഈ റൂട്ടിലുള്ള ഗതാഗതം നിരോധിച്ചതായി കോട്ടയം കളക്ടർ വി വിഘ്‌നേശ്വരി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് കളക്ടർ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here