ആഡംബര ക്രൂസ് ഷിപ്പ് ഐക്കണ്‍ ഓഫ് ദ സീസില്‍ തീപിടിത്തം; കപ്പല്‍ ഉള്ളത് മെക്സിക്കന്‍ തീരത്ത്
ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസില്‍ തീപിടിത്തം. മെക്‌സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ് കപ്പലില്‍ തീപിടിത്തമുണ്ടായത്. പെട്ടെന്ന് തന്നെ നിയന്ത്രണവിധേയമാക്കിയെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കപ്പലിന്റെ ഉടമസ്ഥരായ റോയല്‍ കരീബിയന്‍ കമ്പനി വ്യക്തമാക്കി. എന്നാല്‍ കപ്പലിന് എത്രത്തോളം നാശനഷ്ടമുണ്ടായി എന്ന വിവരം പുറത്തുവന്നിട്ടില്ല. ആഡംബരങ്ങളുടെ പേരില്‍ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്ന കപ്പല്‍ ആണിത്.
അപകടത്തെ തുടര്‍ന്ന് കപ്പലിലെ വൈദ്യുതി ബന്ധത്തിന് തകരാറുണ്ടായി. ഇത് പരിഹരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് കപ്പല്‍ നീറ്റിലിറക്കിയത്. അമേരിക്കയിലെ മയാമിയില്‍ നിന്നാണ് കപ്പല്‍ ആദ്യയാത്ര പുറപ്പെട്ടത്. ഫിന്‍ലന്‍ഡിലെ തുര്‍ക്കുവില്‍ 900 ദിവസമെടുത്താണ് കപ്പല്‍ പണിതത്. ഏകദേശം 16,624 കോടി രൂപയാണ് നിര്‍മാണച്ചെലവ്.
20 നിലകളുള്ള കപ്പലില്‍ പരമാവധി 7600 യാത്രക്കാരെ ഉള്‍ക്കൊള്ളും. 40 ഭക്ഷണശാലകളും ബാറുകളുമുള്‍പ്പെടെ ഒട്ടേറെ സൗകര്യങ്ങള്‍ കപ്പലിലുണ്ട്. 365 മീറ്ററാണ് നീളം. ഭാരം 2,50,800 ടണ്‍. കപ്പലില്‍ 2350 ജീവനക്കാരുണ്ട്. ഏഴു നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍പാര്‍ക്ക്, ഐസ് സ്‌കേറ്റിങ്ങിനുള്ള സൗകര്യം, ആറു വാട്ടര്‍ സ്ലൈഡുകള്‍ അമ്പതോളം സംഗീതജ്ഞരും ഹാസ്യാവതാരകരുമുണ്ട്. ഭക്ഷണ പ്രേമികളായവര്‍ക്ക് വിവിധ രാജ്യങ്ങളിലെ വിവിധ ഭക്ഷണവിഭവങ്ങളും കപ്പലില്‍ ലഭ്യമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here