ലഷ്കര്‍ ഭീകരനെ വധിക്കുന്നതില്‍ ബിസ്കറ്റിനും നിര്‍ണായക പങ്ക്; വെളിപ്പെടുത്തി സൈന്യം
ജമ്മു കശ്മീരില്‍ ലഷ്‌കര്‍-ഇ-ത്വയിബ ഉന്നതകമാന്‍ഡറെ വധിക്കുന്നതില്‍ ബിസ്കറ്റിനും പ്രത്യേക പങ്ക്. പാക് ലഷ്‌കര്‍ ഭീകരന്‍ ഉസ്മാനെ വധിക്കുന്നതിലാണ് ബിസ്‌കറ്റ് നിര്‍ണായകമായത്. നാശനഷ്ടങ്ങള്‍ പരമാവധി കുറച്ച് ഭീകരരെ നേരിടാനാണ് സൈന്യം പദ്ധതി തയ്യാറാക്കിയത്.
ഭീകരര്‍ ഒളിച്ചിരിക്കുന്നയിടത്ത് തെരുവുനായ്ക്കള്‍ ധാരാളമായിട്ടുണ്ട്. ഇത് കുരച്ചാല്‍ പദ്ധതി പാളും. ഭീകരര്‍ക്ക് രക്ഷപ്പെടാനും സൈന്യത്തെ നേരിടാനും സമയം ലഭിക്കും. ആക്രമണത്തിന് സൈന്യം തിരഞ്ഞെടുത്തത് അതിരാവിലെയായിരുന്നു.
സൈന്യം ബിസ്കറ്റ് പാക്കുകള്‍ കൂടി കയ്യില്‍ കരുതി. നായകള്‍ ഓടിവന്നപ്പോള്‍ ബിസ്കറ്റുകള്‍ നല്‍കി. ഇതോടെ അവ ബിസ്കറ്റിന് പിന്നാലെ പാഞ്ഞു. അവിടെയുള്ള 30 വീടുകള്‍ സൈന്യം അധീനതയിലാക്കി. അതിനുശേഷമാണ് ആക്രമണം തുടങ്ങിയത്. എകെ 47 തോക്ക്, ഗ്രനേഡുകള്‍ എന്നിവ ഉപയോഗിച്ചാണ് ഉസ്മാന്‍ തിരിച്ചടിച്ചത്. പക്ഷെ ദൗത്യം വിജയകരമായി സൈന്യം പൂര്‍ത്തിയാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here