ലഷ്കർ നേതാവ് ഹഫീസ് സെയ്ദിന്‍റെ മകൻ കൊല്ലപ്പെട്ടു; തട്ടിക്കൊണ്ട് പോയത് കാറിലെത്തിയ അജ്ഞാത ആയുധധാരി സംഘം; സൈന്യവും ഐഎസ്ഐയും ഞെട്ടലില്‍

പെഷാവർ: ലഷ്കർ ഇ തൊയിബ തലവൻ ഹഫീസ് സെയ്ദിന്‍റെ മകന്‍റെ മൃതദേഹം കണ്ടെത്തി. കൊല്ലപ്പെട്ട നിലയിൽ പെഷാവറിനടുത്ത് ജാബാവാലിയിലാണ് ഇബ്രാഹിം ഹഫീസ് കമാലുദിൻ സെയ്ദിൻ്റെ ശരീരം കണ്ടെത്തിയത്. മൂന്നു ദിവസം മുമ്പാണ് കമാലുദിനെ ആയുധധാരികളായ ഒരുസംഘം തട്ടിക്കൊണ്ടുപോയത്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നേതൃത്വത്തിൽ ഇയാളെ കണ്ടെത്താൻ വ്യാപക തിരച്ചിൽ നടക്കുകയായിരുന്നു.

പാകിസ്ഥാൻ മണ്ണിൽ നടന്ന സംഭവം സൈന്യത്തെയും ഐഎസ്ഐയേയും ഞെട്ടിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാറിലെത്തിയ അജ്ഞാതസംഘം കമാലുദ്ദീനെ തട്ടിക്കൊണ്ടുപോയത്.

പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മൃതദേഹം സംസ്കരിച്ചത്. 2011ലെ മുംബൈ ഭീകരാക്രമണ കേസിന്‍റെ പ്രധാന ആസൂത്രകൻ ആണ് ഹാഫിസ് സൈദ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top