നഷ്ടപെട്ടത് 1523 ജീവനുകൾ; ആളെക്കൊല്ലികളായി നാടിറങ്ങുന്ന കടുവ മുതൽ കാട്ടുപോത്ത് വരെയുള്ള വന്യമൃഗങ്ങള്‍
കഴിഞ്ഞ പതിനാല് വർഷത്തിനിടയിൽ കേരളത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 1523 ആളുകൾ. കാട്ടാന ആക്രമണത്തിൽ മാത്രം ഇക്കാലയളവിൽ 273 പേർ മരിച്ചു. കാട്ടുപന്നിയുടെ ആക്രമണത്തിൽ 63 പേർക്കും കടുവയുടെ ആക്രമണത്തിൽ 11 പേർക്കും ജീവൻ നഷ്ടമായി. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒമ്പത് പേരും മരിച്ചു. പാമ്പുകളുടെ കടിയേറ്റ് 1421പേരും കൊല്ലപ്പെട്ടു. പാമ്പുകളേയും വന്യജീവികളുടെ ഗണത്തിലാണ് കണക്കാക്കാറുള്ളത്.
വന്യജീവി ആക്രമണത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് നഷ്ടമായത് 2018-19 വർഷത്തിലാണ്. 146 പേർ മരിച്ചു. 2024 ൽ മുതൽ 2025 ജനുവരി വരെ മാത്രം 53 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ രാധ (45) എന്ന വീട്ടമ്മയെ ആക്രമിച്ചു കൊന്ന കടുവയ്ക്കായി വനംവകുപ്പിന്റെ തിരച്ചിൽ ഊർജ്ജിതമാക്കി. കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്എസ്) 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഈ മാസം 27വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നഗരസഭാ പരിധിയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാധയുടെ മരണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here