ഇന്ത്യാ മുന്നണി അധികാരത്തിൽ വരണമെന്ന് ആർച്ചുബിഷപ്പ് തോമസ് നെറ്റോ; നിലപാട് പരസ്യമാക്കിയത് ചങ്ങനാശ്ശേരി അതിരൂപതാ ദിനാഘോഷ ചടങ്ങിൽ

ചങ്ങനാശ്ശേരി: ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരട്ടെയെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ. തിരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടമാണിന്ന് നടക്കുന്നത്. അത്ഭുതങ്ങൾ സംഭവിക്കട്ടെയെന്നും ഇന്ത്യാ മുന്നണി അധികാരത്തിൽ വരട്ടെയെന്നും നിങ്ങളോ ടൊപ്പം ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപത ദിനാഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കയായിരുന്നു അദ്ദേഹം. പ്രസംഗത്തിൻ്റെ അവസാനമാണ് ഇക്കാര്യം പറഞ്ഞത്. വലിയ കയ്യടിയോടെയാണ് ജനങ്ങൾ ആർച്ച് ബിഷപ്പിൻ്റെ വാക്കുകളെ സ്വീകരിച്ചത്.
രാഷ്ട്രീയ നിലപാടുകൾ തുറന്ന് പറയുന്നതിൽ അസാമാന്യമായ ധീരത കാണിക്കാറുള്ള സഭാ മേലധ്യക്ഷനാണ് ആർച്ച് ബിഷപ്പ് തോമസ് നെറ്റോ.
വോട്ടെടുപ്പ് ദിവസത്തിലും അദ്ദേഹം തൻ്റെ നിലപാട് പറയാൻ ഒട്ടും മടിച്ചില്ല. ഭരണഘടന നില നിർത്താൻ വേണ്ടിയാണ് താൻ വോട്ട് ചെയ്തത്. ജനാധിപത്യം, മതേതരത്വം എന്നിവ നിലനിൽക്കാനുമാണ് വോട്ട്. അടുത്ത തവണ ഇതേ സ്ഥലത്ത് തനിക്ക് വീണ്ടും വോട്ടു ചെയ്യാൻ അവസരം ഉണ്ടാകണമെന്നും അദ്ദേഹം തുറന്നടിച്ച് പറഞ്ഞത് വലിയ വാർത്തയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here