പാരിസിലെ ദൂരം മറികടന്ന് നീരജ്; ലോസാന്‍ ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനം
ലോസാന്‍ ഡയമണ്ട് ലീഗ് അത്‌ലറ്റിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ലോകചാമ്പ്യന്‍ നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനം. സീസണിലെ മികച്ച ദൂരമാണ് 89.49 മീറ്റര്‍ കണ്ടെത്തിയത്. പാരീസ് ഒളിംപിക്സില്‍ വെള്ളിനേടിയ നീരജ് അന്നത്തെ ദൂരം 89.45 മെച്ചപ്പെടുത്തുകയും ചെയ്തു.
ഗ്രനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ആണ് മീറ്റ് റെക്കോഡോടെ ( 90.61 മീറ്റര്‍) ഒന്നാം സ്ഥാനം നേടിയത്. എന്നാല്‍ പാരിസ് ഒളിംപിക്സില്‍ ആൻഡേഴ്സണ് പീറ്റേഴ്സിനെ മറികടന്നാണ് നീരജ് വെള്ളി നേടിയത്. പാരിസില്‍ വെങ്കല മെഡൽ ജേതാവാണ് പീറ്റേഴ്സ്. എന്നാല്‍ ഒളിംപിക് റെക്കാഡോടെ സ്വര്‍ണം നേടിയ പാകിസ്താന്റെ അര്‍ഷദ് നദീം മീറ്റിന് എത്തിയിരുന്നില്ല.
തുടക്കത്തില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച നീരജ് ആറാമത്തെ ഏറിലാണ് പാരിസിലെ തന്റെ ദൂരം മറികടന്നത്. എന്നാല്‍ പ്രതീക്ഷിക്കുന്ന ദൂരം 90 കടക്കാന്‍ നീരജിന് കഴിഞ്ഞതുമില്ല. ദോഹ ഡയമണ്ട് ലീഗിലും (88.36) നീരജ് ഇത്തവണ രണ്ടാമതെത്തിയിരുന്നു. ആദ്യ അഞ്ച് ശ്രമങ്ങളില്‍ 82.10, 83.21, 83.13, 82.34, 85.58 എന്നിങ്ങനെയാണ് നീരജിന്റെ പ്രകടനം. ആറാമത്തെ ശ്രമത്തില്‍ തന്റെ മികച്ച ദൂരമായ 89.49 മീറ്റര്‍ കണ്ടെത്തുകയും ചെയ്തു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here