വീണ്ടും മാറ്റി ലാവലിൻ കേസ്; മാറ്റിയത് 34-ാം തവണ, സിബിഐക്ക് തിരക്കെന്ന് വിശദീകരണം

ന്യൂഡൽഹി: ലാവലിൻ കേസ് വീണ്ടും മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രതിയായ കേസ് 34-ാം തവണയാണ് മാറ്റുന്നത്. സിബിഐയുടെ അസൗകര്യത്തെ തുടർന്നാണ് ഇത്തവണ കേസ് മാറ്റി വച്ചത്. മറ്റൊരു കേസിൽ തിരക്കിലാണെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. മാറ്റി വച്ചതിൽ ആരും എതിർപ്പ് പറഞ്ഞില്ല. 2017ൽ സുപ്രീം കോടതിയിലെത്തിയ കേസ് ആറുവർഷത്തിനിടയിൽ 34തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സോളിസിറ്റർ ജനറൽ എസ്.വി. രാജുവിന് ഹാജരാകാൻ കഴിയാത്തതിനാലാണ് കഴിഞ്ഞ പ്രാവശ്യം കേസ് മാറ്റി വച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എൻ സി ലാവലിൻ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ ക്രമക്കേടുണ്ടെന്നാണ് കേസ്. കോടികളുടെ അഴിമതി നടന്നതായാണ് പരാതി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here