23കാരൻ്റെ മരണത്തിൽ ലിവിംഗ് ടുഗതർ പങ്കാളി അറസ്റ്റിൽ; സംഭവം നടന്നത് സുഹൃത്തിൻ്റെ വീട്ടിൽ; അന്വേഷണത്തിൽ പുതിയ ട്വിസ്റ്റ്

നിയമ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ലിംവിംഗ് ടുഗതർ പങ്കാളി അറസ്റ്റിൽ. അമിറ്റി യൂണിവേഴ്‌സിറ്റിയിലെ എൽഎൽബി വിദ്യാർത്ഥിയായ, യുപി ഗാസിയാബാദ് സ്വദേശി തപസാണ് (23) മരിച്ചത്. ഒന്നിച്ച് ജീവിക്കുന്നിൽ നിന്നും പങ്കാളി പിൻമാറിയതിനെ തുടർന്ന് നോയിഡയിലെ സുഹൃത്തിൻ്റെ അപ്പാർട്ട്‌മെൻ്റിൻ്റെ ഏഴാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.

തപസും മുൻ കാമുകിയും അമിറ്റി യൂണിവേഴ്സിറ്റിയിൽ സഹപാഠികളായിരുന്നു. ഏറെ നാളുകളായി ഇവർ ഒന്നിച്ചാണ് ജീവിക്കുന്നത്. അടുത്തിടെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുകയായിരുന്നു. തുടര്‍ന്ന് ബന്ധം പിരിയാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. ഒന്നിച്ച് ജീവിക്കുന്നത് തുടരാമെന്ന ആവശ്യം യുവതി നിരസിച്ചതോടെയാണ് തപസ് ജീവനൊടുക്കിയത് എന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇത് ആത്മഹത്യ പ്രേരണയായി കണക്കാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിക്ക് കോടതി ജാമ്യം നൽകിയത്.

യുവതിയുള്ള അഭിപ്രായ വ്യത്യാസം പറഞ്ഞു തീർക്കാനാണ് തപസ് നോയിഡയിലെ സെക്ടർ 99 ലെ അപ്പാർട്ട്മെൻ്റിൽ എത്തിയത്. യുവതിയും അവിടെ വന്നിരുന്നു. സുപ്രീം ടവേഴ്സിലുള്ള സുഹൃത്തിൻ്റെ വീട്ടിൽ നടന്ന ചർച്ചയിൽ പിരിയാനുള്ള തീരുമാനത്തിൽ യുവതി ഉറച്ചു നിൽക്കുകയായിരുന്നു. തുടർന്നാണ് തപസ് ഏഴാം നിലയിൽ നിന്നും ചാടി മരിച്ചത്.

കൂട്ടുകാർക്കും യുവതിക്കുമെതിരെ തപസിൻ്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. അഞ്ച് പ്രതികളാണ് കേസിലുള്ളത്. ഭാരതീയ നിയമസംഹിതയിലെ വകുപ്പ് 108 പ്രകാരം ആത്മഹത്യ പ്രേരണയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top