ശ്രദ്ധ വാക്കർ വധക്കേസ് പ്രതിയെ വധിക്കാൻ ബിഷ്ണോയി സംഘം ലക്ഷ്യമിട്ടു; വെളിപ്പെടുത്തലുമായി ബാബാ സിദ്ദിഖി വധക്കേസ് പ്രതി
ജയിലിൽ കഴിയുന്ന കൊടുംകുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘം ശ്രദ്ധ വാക്കർ വധക്കേസിലെ പ്രതി അഫ്താബ് പൂനാവാലയെ ലക്ഷ്യംവച്ചിരുന്നതായി വെളിപ്പെടുത്തൽ. എൻസിപി അജിത് പവാർ വിഭാഗം നേതാവ് ബാബ സിദ്ദിഖി വധക്കേസിൽ അറസ്റ്റിലായ സംഘാംഗമായ പ്രധാന പ്രതി ശിവകുമാർ ഗൗതമാണ് മുംബൈ പോലീസിനോട് ഇക്കാര്യം സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.
ഗുണ്ടാസംഘത്തിലെ പ്രധാനിയായ ശുഭം ലോങ്കറും മറ്റ് മുതിർന്ന അംഗങ്ങളും അഫ്താബിനെ വധിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിരുന്നതായി ശിവ പറഞ്ഞു. ഈ വിവരം ഡൽഹി പോലിസിന് മുംബൈ പോലീസ് കൈമാറിയതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ഒക്‌ടോബർ 12നാണ് ബാബ സിദ്ദിഖി (66) വെടിയേറ്റ് കൊല്ലപ്പെട്ടത്. ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തിലെ എംഎൽഎയായ മകൻ സീഷൻ സിദ്ദിഖിൻ്റെ ഓഫിസിൽനിന്ന് ഇറങ്ങി കാറിൽ കയറാൻ ശ്രമിക്കവെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പിടിയിലായവർ തങ്ങൾ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലുള്ളവരാണെന്ന് പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ബഹ്‌റൈച്ചിലെ ഗന്ധാര സ്വദേശിയായ ശിവകുമാർ ഗൗതമാണ് സിദ്ദിഖിക്ക് നേരെ വെടി യുതിർത്തത്. കൊലപാതക കേസുമായി ബന്ധപ്പെട്ട് ഇതുവരെ 19 പേർ അറസ്റ്റിലായിട്ടുണ്ട്.
അതേസമയം രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു ശ്രദ്ധാ വാക്കറുടേത്. 2022 മെയ് മാസത്തിലാണ് 27കാരിയായ ശ്രദ്ധ വാക്കര്‍ കൊല്ലപ്പെട്ടത്. ലിവിംഗ് ടുഗതര്‍ പങ്കാളിയായിരുന്ന അഫ്താബ് പൂനെവാല ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുക ആയിരുന്നു. ഡല്‍ഹിയിലെ വാടക വീട്ടില്‍ വെച്ചായിരുന്നു അരുംകൊല നടന്നത്. മൃതദേഹം മുപ്പതിലധികം കഷണങ്ങളാക്കിയ അഫ്താബ് അത് ദിവസങ്ങളോളം ഫ്രിഡ്ജില്‍ സൂക്ഷിച്ചു. മൂന്നാഴ്ചയോളമെടുത്ത് സമീപത്തെ വനപ്രദേശത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ശരീര ഭാഗങ്ങൾ ഉപേക്ഷിക്കുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here- Aftab Poonawala
- baba siddique
- baba siddique bishnoi gang
- baba siddique killing
- Baba Siddique lawrence bishnoi
- baba siddique murder
- baba siddique murder case
- Baba Siddique murder updates
- Baba Siddique shot dead
- lawrence bishnoi gang
- ncp leader baba siddiqui murder case
- news on Baba Siddique
- Shraddha Walkar
- Shraddha Walkar murder case