ഷാരൂഖിനെ ഭീഷണിപ്പെടുത്തി 50ലക്ഷം തട്ടാൻ ശ്രമം; അഭിഭാഷകൻ അറസ്റ്റിൽ
ബോളിവുഡ് നടൻ ഷാരൂഖ് ഖാന് വധഭീഷണി മുഴക്കിയ ഒരാൾ അറസ്റ്റിൽ. അഭിഭാഷകനായ മുഹമ്മദ് ഫൈസാൻ ഖാനാണ് പിടിയിലായത്. നടനെ കൊല്ലുമെന്ന് പറഞ്ഞ് 50 ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. ഛത്തീസ്ഗഡിലെ റായ്പൂരിലെ വസതിയിൽ നിന്നാണ് അഭിഭാഷകനായ മുഹമ്മദ് ഫൈസാനെ അറസ്റ്റ് ചെയ്തത്. നോട്ടീസ് നൽകിയിട്ടും മുംബൈ പോലീസിന് മുന്നിൽ ഹാജരാകാത്തതിനെ തുടർന്നാണ് അറസ്റ്റ്.
Also Read: സല്‍മാന്‍ ഖാന് പിന്നാലെ ഷാരൂഖ് ഖാനും വധഭീഷണി; ഗൗരവമായെടുത്ത് മുംബൈ പോലീസ്
ഭീഷണി സന്ദേശമയച്ച ഫോൺ മോഷണം പോയതായിട്ടാണ് അഭിഭാഷകൻ അവകാശപ്പെടുന്നത്. ഇതു ചൂണ്ടിക്കാട്ടി താൻ നൽകിയ പരാതിയിൽ ഈ മാസം രണ്ടിന് പോലീസ് കേസെടുത്തതായും അദ്ദേഹം പറയുന്നു.ഇക്കഴിഞ്ഞ ഒക്ടോബറിലാണ് താരത്തിന് ഭീഷണി കോൾ ലഭിക്കുന്നത്. പോലീസ് നടത്തിയ അനേഷണത്തിൽ മുഹമ്മദ് ഫൈസൻ്റെ ഫോണിൽ നിന്നുമാണ് വിളിവന്നതെന്ന് കണ്ടെത്തിയിരുന്നു.
‘പത്താൻ’, ‘ജവാൻ’ എന്നീ രണ്ട് ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷമായിരുന്നു ഭീഷണിയെത്തിയത്. തുടർന്ന് മുംബൈ പോലീസ് താരത്തിന് സുരക്ഷ ശക്തമാക്കിയിരുന്നു. വൈ പ്ലസ് സുരക്ഷയായ് നിലവിൽ താരത്തിന് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും സായുധരായ ആറ് ഉദ്യോഗസ്ഥർ അദ്ദേഹത്തോടൊപ്പം ഉണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. ജയിലിൽ കഴിയുന്നലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽ നിന്നും ബോളിവുഡ് താരം സൽമാൻ ഖാന് നിരന്തരം ഭീഷണികൾ ലഭിക്കുന്നതിന് ഇടയിലാണ് ഷാരൂഖിനും സന്ദേശമെത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here