നടിയുടെ പരാതിയിൽ ഉൾപ്പെട്ട ലോയേഴ്സ് കോൺഗ്രസ് നേതാവ് സ്ഥാനമൊഴിഞ്ഞു; വി.എസ്.ചന്ദ്രശേഖരൻ്റെ രാജി ഗത്യന്തരമില്ലാതെ

സിനിമാരംഗത്തെ ലൈംഗിക ചൂഷണങ്ങൾ വെളിപ്പെടുത്തി നടിമാർ രംഗത്ത് വന്നപ്പോൾ പ്രതിസ്ഥാനത്തായ സിനിമയിലെ പ്രമുഖർക്കൊപ്പം വന്ന പേരുകളിലൊന്ന് എല്ലാവരെയും ഞെട്ടിച്ചു. കോൺഗ്രസ് അനുകൂല സംഘടനാ നേതാവും കെപിസിസി നിയമസഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും വഹിച്ച അഡ്വ. വി.എസ്.ചന്ദ്രശേഖരൻ ആയിരുന്നു അത്. നടന്മാരുടെ രാജിയും അവർക്കെതിരായ നിയമനടപടികളും ആവശ്യപ്പെട്ട് രംഗത്തിറങ്ങിയ പ്രതിപക്ഷത്തിന് ഇത് തിരിച്ചടിയാകുകയും ചെയ്തു.

ഇതൊക്കെയാണെങ്കിലും കെ.സുധാകരൻ്റെ വിശ്വസ്തനായ ചന്ദ്രശേഖരനെതിരെ നടപടിക്ക് കോൺഗ്രസിന് കഴിയുന്നില്ലെന്ന് മാധ്യമ സിൻഡിക്കറ്റ് ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് രാത്രിയോടെയാണ് രാജിയുടെ വിവരം കെപിസിസി പുറത്തുവിട്ടത്. “വിവാദങ്ങളിൽ ഉൾപ്പെട്ട സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് അഡ്വ. വി.എസ്.ചന്ദ്രശേഖരൻ കെപിസിസി നിയമസഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയും രാജിവെച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് ശ്രീ കെ സുധാകരന് നൽകി”- ഇങ്ങനെയാണ് വാർത്താക്കുറിപ്പ്.

ALSO READ: പോഷക സംഘടനാ നേതാവിനെതിരായ കൂട്ടിക്കൊടുപ്പ് ആരോപണത്തില്‍ വിളറി കോണ്‍ഗ്രസ്; ഇതുവരെ നടപടിയില്ല; പ്രതിഷേധം

സിനിമയുടെ ലൊക്കേഷന്‍ കാണിക്കാം എന്ന് വിശ്വസിപ്പിച്ച് ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രശേഖരന്‍ ഒരു നിര്‍മ്മാതാവിന്റെ മുറിയില്‍ എത്തിച്ചു എന്നായിരുന്നു ഒരു നടി ആരോപണം ഉന്നയിച്ചത്. ബോള്‍ഗാട്ടിയിലെ ഒരു ഹോട്ടലിലേക്ക് ചന്ദ്രശേഖരന്‍ തന്നെ എത്തിച്ചു. അവിടെ വെച്ച് സിനിമയുടെ നിര്‍മാതാവ് എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ക്കൊപ്പം ഇരുത്തി ഇയാള്‍ കടന്നു കളഞ്ഞു. പിന്നാലെ നിര്‍മ്മാതാവ് കടന്നുപിടിക്കാന്‍ ശ്രമിച്ചു. ബഹളമുണ്ടാക്കിയപ്പോൾ പിന്മാറി. സമ്മതത്തോടെയാണ് തന്നെ റൂമില്‍ എത്തിച്ചതെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞതായി നിര്‍മ്മാതാവ് തുറന്നുപറഞ്ഞെന്നും ആയിരുന്നു നടിയുടെ ആരോപണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top