ലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; എൽഡിസി വിജ്ഞാപനമെത്തി; ഇത്തവണ പ്രിലിമിനറി പരീക്ഷയില്ല
തിരുവനന്തപുരം: ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ കാത്തിരിപ്പിന് വിരാമമിട്ട് എൽഡി ക്ലാർക്ക് വിജ്ഞാപനമെത്തി. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജനുവരി മൂന്നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. എസ്എസ്എൽസിയാണ് അടിസ്ഥാന യോഗ്യതയെങ്കിലും ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. 26,500 – 60,700 ആണ് ശമ്പള നിരക്ക്.
18 വയസാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി. ഉയര്‍ന്ന പ്രായപരിധി 36 വയസ്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തിന് അഞ്ച് വര്‍ഷവും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷവുമാണ് ഇളവ്. ജില്ല അടിസ്ഥാനത്തിലായിരിക്കും നിയമനം.
വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ട്രെയിനി തസ്തികയിലേക്കും പിഎസ്‍സി അപേക്ഷ ക്ഷണിച്ചു. 19-31 ആണ് പ്രായപരിധി. അപേക്ഷകര്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം. ഈ മാസം ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ വിജ്ഞാപനവും പ്രസിദ്ധീകരിക്കും
നാല് വർഷത്തിന് ശേഷം നടക്കുന്ന എൽഡിസി പരീക്ഷയായതിനാൽ ഇത്തവണ അപേക്ഷകരുടെ എണ്ണം വർദ്ധിക്കാനാണ് സാധ്യത. 17 ലക്ഷത്തിലധികം ഉദ്യോഗാര്‍ഥികളായിരുന്നു കഴിഞ്ഞ തവണ പരീക്ഷക്ക് അപേക്ഷിച്ചിരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here