അടുത്ത എല്‍ഡിഎഫ് യോഗം എകെജി സെന്ററില്‍ അല്ല; മദ്യപ്ലാന്റിലെ എതിര്‍പ്പടക്കം വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും
![](https://www.madhyamasyndicate.com/wp-content/uploads/2025/02/ldf-1.jpg)
മദ്യ നിര്‍മ്മാണ പ്ലാന്റിലെ അനുമതി, ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍, കിഫ്ബി പദ്ധതികള്‍ക്ക് ടോള്‍ വിവാദ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയയാന്‍ ഇടതു മുന്നണി യോഗം ചേരുന്നു. ഈ മാസം 19നാണ് യോഗം ചേരുന്നത്. ഒയാസിസ് കമ്പനിക്ക് മദ്യനിര്‍മ്മാണ പ്ലാന്റിന് അനുമതി നല്‍കിയതില്‍ സിപിഐ, ആര്‍ജെഡി തുടങ്ങി ഘടകക്ഷികള്‍ എതിര്‍പ്പ് പരസ്യമായി പറഞ്ഞിരുന്നു. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ പദ്ധതി നടപ്പാക്കുന്നത് ശരിയല്ലെന്നും പ്രഖ്യാപിത നയത്തിന് എതിരാണെന്നുമായിരുന്നു വിമര്‍ശനം.
ആര് എതിര്‍ത്താലും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നാണ് എക്‌സൈസി മന്ത്രി എംബി രാജേഷ് പ്രഖ്യാപിച്ചത്. ഘടകക്ഷികളെ ഒപ്പം നിര്‍ത്താനാണ് തിരക്കിട്ട് മുന്നണി യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി തന്നെ യോഗത്തില്‍ വിവാദങ്ങള്‍ക്ക് മറുപടി പറയും. കിഫ്ബി ടോളില്‍ മുന്നണിക്കുള്ളില്‍ ധാരണയാക്കിയ ശേഷം പ്രഖ്യാപനം എന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍.
ഇത്തവണത്തെ ഇടതുമുന്നണി യോഗം എകെജി സെന്ററില്‍ നിന്നും മാറ്റിയിട്ടുണ്ട്. സിപിഐയുടെ സംസ്ഥാന ആസ്ഥാനമായ എംഎന്‍ സ്മാരകത്തിലാണ് യോഗം നടക്കുക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിപിഐ ഓഫീസില്‍ മുന്നണി യോഗം ചേരുന്നത്. ഈ അടുത്താണ് എംഎന്‍ സ്മാരകം പുതുക്കി പണിതത്.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here