സിപിഐയുടെ എതിർപ്പ് നിഷ്കരുണം തള്ളി; മദ്യനിർമ്മാണശാലക്ക് മുന്നണിയുടെ അംഗീകാരം

പാലക്കാട് എലപ്പുള്ളിയിൽ സ്വകാര്യ മദ്യനിർമ്മാണശാല സ്ഥാപിക്കാൻ അനുമതി നൽകിയ സർക്കാർ തീരുമാനത്തിന് ഇടതുമുന്നണിയുടെ അംഗീകാരമായി. സിപിഐ ആസ്ഥാനത്ത് ഇന്ന് ചേർന്ന എൽഡിഎഫ് യോഗം സിപിഐ, ആർജെഡി പാർട്ടികളുടെ എതിർപ്പ് തള്ളിക്കൊണ്ടാണ് സുപ്രധാന നിലപാട് ഉറപ്പിച്ചത്.
രൂക്ഷമായ എതിർപ്പാണ് സിപിഐയും ആർജെഡിയും യോഗത്തിൽ ഉയർത്തിയത്. എന്നാൽ തീരുമാനം എടുത്ത് കഴിഞ്ഞെന്നും മുന്നോട്ട് തന്നെയെന്നും മുഖ്യമന്ത്രി നിലപാടെടുത്തു. കുടിവെള്ളത്തിൻ്റെ കാര്യത്തിൽ അടക്കം ആശങ്ക വേണ്ടെന്നും അതിനെല്ലാം വഴികണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.
എലപ്പുള്ളിയുടെ പരിസ്ഥിതിയാണ് പ്രശ്നമെന്നും മറ്റൊരു സ്ഥലം പരിഗണിക്കാൻ കഴിയില്ലേയെന്ന് ബിനോയ് വിശ്വം ചോദിച്ചെങ്കിലും ഒരു വിട്ടുവീഴ്ചക്കും സിപിഎം തയ്യാറായിരുന്നില്ല. പദ്ധതിയിൽ ആശങ്ക വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യോഗത്തിൽ വ്യക്തമാക്കി.
കിഫ്ബി റോഡുകളിലെ ടോള്‍ പിരിവിൽ വിശദമായ ചര്‍ച്ച ഇന്നുണ്ടായില്ല. കേന്ദ്രം കേരളത്തെ ഞെരുക്കുന്ന സാഹചര്യത്തില്‍ ടോള്‍ പോലുള്ള വരുമാനമാര്‍ഗം തേടേണ്ടിവരുമെന്ന് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ യോഗത്തെ അറിയിച്ചു. എന്നാല്‍ വിശദമായ ചര്‍ച്ച ഉണ്ടായില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here