മതചിഹ്നങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യാപകമായി ഉപയോഗിക്കുന്നു; സുരേഷ് ഗോപിക്കെതിരെ പരാതി നൽകി ഇടതുമുന്നണി; വിശദീകരണം തേടി വരണാധികാരി

തൃശൂർ : ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പരാതി നല്‍കി ഇടതുമുന്നണി. പ്രചരണത്തിൽ മതചിഹ്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു എന്നാണ് പരാതി. മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനയിൽ ആവശ്യം വേണ്ട പ്രിന്റിങ് ആൻഡ് പബ്ലിഷിംഗ് സംബന്ധിച്ച വിശദാംശങ്ങളില്ല എന്നും പരാതിയിൽ പറയുന്നു. സിപിഐ ജില്ലാ സെക്രട്ടറി കെകെ വത്സരാജാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.

ജില്ലയിലെ തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ പരാതിയിൽ നടപടി തുടങ്ങിയിട്ടുണ്ട്. സുരേഷ് ഗോപിയോട് ജില്ലാ കളക്ടർ വിശദീകരണം തേടി. ഈ വിശദീകരണം കൂടെ പരിശോധിച്ച ശേഷമാകും തുടർനടപടി സംബന്ധിച്ച് തീരുമാനം ഉണ്ടാവുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top