കേരള കോണ്‍ഗ്രസ് എമ്മിന് കോട്ടയം മാത്രം; സിപിഎമ്മിന് ഒരു സീറ്റ് കുറഞ്ഞു; ഇടതുമുന്നണി ലോക്സഭാ സീറ്റുകളില്‍ ധാരണ
തിരുവനന്തപുരം: ലോക്സഭാ സീറ്റ് വിഭജനത്തില്‍ ഇടതുമുന്നണിയില്‍ ധാരണ. സിപിഎം 15 സീറ്റിലും, സിപിഐ നാല് സീറ്റിലും മത്സരിക്കും. ഒരു സീറ്റ് കേരള കോൺഗ്രസ് എമ്മിനാണ്. സിറ്റിംഗ് സീറ്റായ കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി മാണി വിഭാഗം ആവശ്യപ്പെട്ടെങ്കിലും സിപിഎം അംഗീകരിച്ചില്ല.
സിപിഎം കൈവശം വെക്കുന്ന ഒരു സീറ്റാണ് കേരള കോണ്‍ഗ്രസി (എം) ന് കൈമാറിയത്. ഇതോടെ 16 സീറ്റില്‍ മത്സരിക്കുന്ന സിപിഎം 15ലേക്ക് മാറി.
10നു ചേരുന്ന ഇടതുമുന്നണി യോഗശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും.10ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും 11,12 തീയതികളിൽ സംസ്ഥാന കമ്മിറ്റി യോഗവും ചേരുന്നുണ്ട്. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ യോഗത്തിൽ നടന്നേക്കും.
9ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും 10,11 തീയ്യതികളിൽ സംസ്ഥാന കൗൺസിലും യോഗം ചേരും. നാല് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ചർച്ചകള്‍ യോഗത്തില്‍ നടക്കും.
വയനാട്, തിരുവനന്തപുരം സീറ്റുകളില്‍ ആരെ നിര്‍ത്തണമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ശക്തമാണ്. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനെ നിര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടിലാണ് പന്ന്യന്‍. അന്തിമ തീരുമാനം നേതൃയോഗങ്ങള്‍ കൈക്കൊള്ളും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here