സിപിഎം സെക്രട്ടറിയേറ്റും എല്‍ഡിഎഫ് യോഗവും ഇന്ന്; ഘടകകക്ഷി മന്ത്രി സ്ഥാനങ്ങള്‍ ചര്‍ച്ചയാകും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ഇടതുമുന്നണി യോഗവും ഇന്ന് എകെജി സെന്ററിൽ നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ പര്യടനം നടത്തുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ ഇടതുമുന്നണി യോഗം വിലയിരുത്തും. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡിയുള്ള 13 അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കണമെന്ന ആവശ്യവും പരിഗണനയിലുണ്ട്.
മുന്നണി ധാരണ അനുസരിച്ച് മന്ത്രിസ്ഥാനം വേണമെന്നു കേരള കോൺഗ്രസ്(ബി) ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിമാരുടെ ചിത്രങ്ങള്‍ ഉൾപ്പെടുത്തി നവകേരള സദസ്സിന്റെ പോസ്റ്ററുകളും ബോർഡുകളും തയാറാക്കിക്കഴിഞ്ഞതിനാല്‍ ഡിസംബർ 24-ന് സദസ്സു പൂർത്തിയായി കഴിഞ്ഞ ശേഷമാകും പുനഃസംഘടന നടക്കുക.
രണ്ട് ഘടകകക്ഷി മന്ത്രിമാര്‍ രണ്ടര വർഷമാകുമ്പോള്‍ മാറണമെന്ന മുന്‍ധാരണയുള്ളതിനാല്‍ 18ന് ആരംഭിക്കുന്ന നവകേരള സദസ്സിനു മുൻപ് മന്ത്രിസഭാ പുനഃസംഘടന നടത്തണമെന്നാണ് കേരള കോണ്‍ഗ്രസ് (ബി)യുടെ ആവശ്യം. വെള്ളം, വൈദ്യുതി ചാർജുകളും റജിസ്ട്രേഷൻ ഫീസും ഭൂമി, വാഹന നികുതിയുമെല്ലാം വർധിപ്പിച്ചതിനു പിന്നാലെ അവശ്യ സാധന വിലയും ഉയർത്തിയാൽ നവകേരള സദസ്സിനു തിരിച്ചടിയാകുമോ എന്ന ആശങ്കയുമുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here