ഘടകക്ഷികള്‍ക്ക് വഴങ്ങി സിപിഎം; രാജ്യസഭാ സീറ്റ് വിട്ടുനല്‍കി; ജോസ് കെ മാണിയും പിപി സുനീറും ഇടത് സ്ഥാനാര്‍ത്ഥികളാകും

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും സിപിഐയിലെ പിപി സുനീറും രാജ്യസഭാ തിരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ത്ഥികളാകും. സിപിഎം സീറ്റ് വിട്ടുനല്‍കിയതോടെയാണ് എല്‍ഡിഎഫിലെ സീറ്റ് നിര്‍ണ്ണയം പൂര്‍ത്തിയായത്. ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ രണ്ട് സീറ്റുകളിലാണ് ഇടതുമുന്നണിക്ക് വിജയിക്കാന്‍ കഴിയുക. സിപിഎം, സിപിഐ, കേരള കോണ്‍ഗ്രസ് എം എന്നിവരുടെ കാലാവധിയാണ് കഴിയുന്നത്. ഇതോടെ സീറ്റിനായി എല്ലാവരും സമര്‍ദ്ദം തുടങ്ങി.

സിപിഎം സിപിഐയുമായി പലവട്ടം ഉഭയകക്ഷി ചര്‍ച്ച നടത്തിയെങ്കിലും സീറ്റ് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് അവര്‍ കര്‍ശനമായ നിലപാട് അറിയിക്കുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്ന് സീറ്റിലും തോറ്റതോടെ കേരളത്തില്‍ നിന്നും എംപിമാരില്ലാ അവസ്ഥയും സിപിഐ അറിയിച്ചു. സമാന അവസ്ഥ തന്നെയാണ് കേരള കോണ്‍ഗ്രസ് എമ്മും അറിയിച്ചത്. കോട്ടയത്ത് കൂടി പരാജയപ്പെട്ട സാഹചര്യത്തില്‍ സീറ്റ് കിട്ടിയേ തീരുവെന്ന് കേരള കോണ്‍ഗ്രസ് നിലപാടെടുത്തു.

തൃശൂരിലടക്കം ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായതും ക്രൈസ്തവ വോട്ടുകള്‍ ഉറപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് വേണം എന്ന കണക്ക് കൂട്ടലിലാണ് സിപിഎം അസാധാരണമായി സീറ്റ് വിട്ടുനല്‍കിയത്. സമീപ രാഷ്ട്രീയത്തിലൊന്നും സിപിഎം ഇത്തരമൊരു വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല. സ്ഥാനാര്‍ത്ഥിയെ വരെ തീരുമാനിച്ച ശേഷമാണ് സിപിഎം സീറ്റ് വിട്ടുനല്‍കിയിരിക്കുന്നത്. സീറ്റ് നിഷേധിച്ചതില്‍ ആര്‍ജെഡിയും കടുത്ത സമ്മര്‍ദ്ദം ഉയര്‍ത്തിയെങ്കിലും പരിഗണിക്കപ്പെട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top