കെ.സി ജയിക്കില്ല; കൊടുങ്കാറ്റിലും പിടിച്ച നിന്നതാണ് ആലപ്പുഴ; ഇത്തവണയും ആരിഫ് തന്നെ ജയിക്കും; എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം : ആലപ്പുഴയില്‍ കെ.സി.വേണുഗോപാല്‍ മത്സരിക്കുന്നത് കൊണ്ട് സിപിഎം വിജയം തടയാന്‍ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കൊടുങ്കാറ്റില്‍ പോലും സിപിഎം വിജയിച്ച മണ്ഡലമാണ് ആലപ്പുഴ. എല്‍ഡിഎഫിനൊപ്പം ഉറച്ചു നിന്ന മണ്ഡലം ഇത്തവണയും അത് ആവര്‍ത്തിക്കും. വേണുഗോപാല്‍ വന്നതു കൊണ്ട് ആരിഫിന്റെ വിജയം തടയാനാകില്ല. കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നഷ്ടമാകുമെന്ന ഭയം വേണ്ടെന്നും ഗോവിന്ദന്‍ പരിഹസിച്ചു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും മുഖ്യശത്രു ഇടതുപക്ഷമാണ്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ധാരണ ഉണ്ടാകുന്നത് പല ഘട്ടത്തിലും കാണാറുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.
കഴിഞ്ഞ തവണ നഷ്ടമായ ആലപ്പുഴ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായാണ് കെ.സി.വേണുഗോപാലിനെ തന്നെ മത്സരത്തിനിറക്കിയത്. ശോഭ സുരേന്ദ്രനാണ് ബിജെപി സ്ഥാനാര്‍ത്ഥി. ശക്തമായ ത്രികോണ് മത്സരമാണ് ആലപ്പുഴയില്‍ നടക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here