മൂന്നാം ദിനവും അനുകൂലമാക്കി ഇന്ത്യ; 400 കടന്ന് ലീഡ്
ഓസ്ട്രേലിയക്കെതിരായ ബോർഡർ – ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. 359 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ മൂന്നാം ദിനം ഇന്ത്യ ബാറ്റിംഗ് തുടരുകയാണ്. ഇതോടെ ഇന്ത്യയുടെ ലീഡ് 400 കടന്നിരിക്കുകയാണ്. 405 റൺസിൻ്റെ ലീഡ് ആണ് ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ നേടിയിരിക്കുന്നത്.
Also Read: ഗുർബാസ് തകർത്തത് സച്ചിൻ്റെയും കോഹ്‌ലിയുടെയും റെക്കോർഡ്; അഫ്ഗാൻ താരത്തിന് മുന്നിൽ ഒരാൾ മാത്രം
297 പന്തിൽ 161 റൺസ് നേടിയ ഓപ്പണർ യശ്വസി ജയ്സ്വാൾ ആണ് ലീഡ് ഉയർത്തിയതിൽ നിർണായകമായത്. 77 റൺസെടുത്ത മറ്റൊരു ഓപ്പണർ കെഎല്‍ രാഹുൽ താരത്തിന് മികച്ച പിന്തുണ നൽകി. നഥാൻ ലിയോൺ, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹോസൽവുഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ് എന്നിവർ ഓസിനായി ഓരോ വിക്കറ്റും വീഴ്ത്തി. റിഷഫ് പന്ത് (ഒന്ന്), ദേവദത്ത് പടിക്കൽ (25), ധ്രുവ് ജുറെൽ (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാർ. 40 റൺസ് നേടിയ വിരാട് കോഹ്‌ലിയും റൺസ് നേടിയ വാഷിംഗ്ടൺ സുന്ദറുമാണ് ക്രീസിൽ.
ഇന്ത്യയെ ഒന്നാം ഇന്നിംഗ്സിൽ 150 റൺസിന് പുറത്താക്കിയ ഓസിസിനെ 104 റൺസിന് പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് ആദ്യ ഇന്നിംഗ്സിൽ ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. ഹർഷിദ് റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് വീഴ്ത്തി. 26 റൺസെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ.
Also Read: ഒറ്റ സെഞ്ച്വറിയിൽ പിറന്നത് ഒമ്പത് നേട്ടങ്ങൾ; സഞ്ജുവിൻ്റെ വെടിക്കെട്ടിൽ റെക്കോർഡ് പെരുമഴ
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ഓസീസ് ആദ്യദിനം തന്നെ വേഗത്തിൽ എറിഞ്ഞിടുകയായിരുന്നു. അരങ്ങേറ്റക്കാരൻ നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിലെ ടോപ് സ്കോറർ. 59 പന്തിൽ 41 റൺസാണ് താരം നേടിയത്. ഓസീസിനായി പേസർ ജോഷ് ഹെയ്സൽവുഡ് നാലു വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here