സ്റ്റൈൽ മന്നൻ പ്രതിഫലത്തിലും തലൈവർ

ജയിലറിന്റെ വിജയത്തോടെ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി രജനികാന്ത് മാറി. ഈ ചിത്രത്തിൽ നിന്ന് മാത്രം രജനിക് 210 കോടി രൂപ പ്രതിഫലമായി ലഭിച്ചു. താരത്തിന് നേരത്തെ നൽകിയ ശമ്പളം 110 കോടി രൂപയാണ്. ഇതിനും പുറമെയാണ് ലാഭവിഹിതമായി 100 കോടി രൂപ ലഭിച്ചത്. ഈ തുക കൂടാതെ ഒന്നരകോടി രൂപ വിലയുള്ള ബിഎം ഡബ്ലിയു X7 കാറും സമ്മാനിച്ചു .

ജയിലറിന്റെ നിർമാതാക്കളായ സൺ പിക്‌ചേഴ്‌സ്ന്റെ ഉടമയായ കലാനിധി മാരൻ സൂപ്പർ സ്റ്റാറിന് ചെക്ക് കൈ മാറുന്ന ചിത്രം സിനിമ രംഗത്തെ പി.ർ.ഒ ആയ മനോബാല വിജയ ബാലൻ എക്സിൽ [ട്വിറ്ററിൽ] പങ്കുവെച്ചിരുന്നു . ലാഭവിഹിതമാണ് കൈമാറുന്നത് എന്നദ്ദേഹം വ്യക്തമാക്കിയിരുന്നു. ചെന്നൈയിലെ സിറ്റി യൂണിയൻ ബാങ്കിന്റെ 100 കോടി രൂപയുടെ ചെക്കാണ് നൽകിയത്. രാജ്യാന്തര തലത്തിൽ 625 കോടിയാണ് ഇതുവരെയുള്ള കളക്ഷൻ. വെറും 22 ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം കൈ വരിച്ചത്. കേരളത്തിൽ നിന്ന് മാത്രം 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top