കരുവന്നൂർ: ചികിത്സക്ക് പണം ലഭിക്കാതെ മരിച്ച കൊളങ്ങാട് ശശിയുടെ വീട് നേതാക്കൾ സന്ദർശിച്ചു, മരണത്തിനുത്തരവാദി സർക്കാരെന്ന് കെ.സുരേന്ദ്രൻ

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഇരയായി ചികിത്സക്ക് പണം ലഭിക്കാതെ മരിച്ച ഇരിങ്ങാലക്കുടയിലെ കൊളങ്ങാട് ശശിയുടെ വീട് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരും മറ്റ് നേതാക്കളുമാണ് സന്ദർശിച്ചത്. സിപിഎം പ്രാദേശിക നേതാക്കളും നേരത്തെ ശശിയുടെ വീട് സന്ദർശിച്ചിരുന്നു. പണം തിരികെ കിട്ടാൻ സഹായിക്കണമെന്ന് കുടുംബം നേതാക്കന്മാരോട് ആവശ്യപ്പെട്ടു. അംഗപരിമിതനായ ശശിക്ക് ബാങ്കിൽ 14 ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്നു. എന്നാൽ ലഭിച്ചത് 19000 രൂപ മാത്രമാണ്.

അതേസമയം ശശിയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനും ബാങ്ക് ഭരിക്കുന്ന സിപിഎമ്മിനും ഒഴിഞ്ഞുമാറാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ ആരോപിച്ചു. കരുവന്നൂരിലെ നിക്ഷേപകരില്‍ രണ്ടാമത്തെ രക്തസാക്ഷിയാണ് ഇത്. ജീവിതത്തിന്റെ നല്ലകാലത്ത് അദ്ധ്വാനിച്ചുണ്ടാക്കിയതെല്ലാം സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചവരുടെ പണം നഷ്ടപ്പെടുത്തി അനേകം പേരെ ജീവിക്കുന്ന രക്തസാക്ഷികളാക്കിയത് സിപിഎമ്മും അവരുടെ ഭരണ സമിതിയുമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top