വെടിനിര്‍ത്തി ഹമീദ് ഫൈസിയും ഉമര്‍ ഫൈസിയും; ലീഗ്-സമസ്ത പോരിന് താല്‍കാലിക വിരാമം
ലീഗ്-സമസ്ത പോരിന് തല്‍ക്കാലത്തേക്ക് വിരാമം. ലീഗിനെതിരായ നീക്കങ്ങളില്‍ നിന്നും സമസ്തയിലെ ഒരു വിഭാഗം പിന്മാറി. ലീഗിനെതിരായ പ്രസ്താവനകളില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് ഹമീദ് ഫൈസി അമ്പലക്കടവും ഉമര്‍ ഫൈസി മുക്കവും അറിയിച്ചത്.
തര്‍ക്കം രൂക്ഷമായതോടെ സമസ്തയിലെ ലീഗ് വിരുദ്ധ ചേരി പാണക്കാട് എത്തി ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തര്‍ക്കങ്ങള്‍ അവസാനിച്ചു എന്നാണ് നേതാക്കള്‍ പറഞ്ഞത്.
ആരോടും ഖേദമൊന്നും പറയേണ്ട ആവശ്യമില്ല. മാപ്പ് അല്ലാഹുവിനോട് മാത്രമേ പറയൂ. ഉണ്ടായ തെറ്റിദ്ധാരണകള്‍ ചര്‍ച്ച ചെയ്ത് ബോധ്യപ്പെടുത്തി എന്നാണ് ഉമര്‍ ഫൈസി പറഞ്ഞത്. ഖേദപ്രകടനം നടത്തിയ കാര്യം സമസ്തയിലെ നേതാക്കള്‍ പുറത്തുപറയാത്തത് തങ്ങളെ ക്ഷുഭിതനാക്കിയിരുന്നു. ഈ മാസം 23ന് നടത്തിയ സമവായ ചര്‍ച്ചയില്‍ നിന്നും ലീഗ് പിന്‍വാങ്ങിയതായി തുറന്നടിക്കുകയും ചെയ്തു.
എന്നാല്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ നടത്തിയ സമവായനീക്കങ്ങള്‍ സമസ്തയിലെ ലീഗ് വിരുദ്ധചേരി അട്ടിമറിക്കുന്നു എന്ന് സമസ്ത വിലയിരുത്തി. ഇതോടെയാണ് ഹമീദ് ഫൈസിയും ഉമര്‍ ഫൈസിയും ഖേദപ്രകടനവുമായി രംഗത്തുവന്നു. തര്‍ക്കത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നും അറിയിച്ചു. നാല് വര്‍ഷമായി തുടരുന്ന സമസ്ത-ലീഗ് തര്‍ക്കത്തിനാണ് ഇപ്പോള്‍ താല്‍കാലിക വിരാമമാകുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here