ലബനനില്‍ കനത്ത ബോംബിംഗ്; ആറുപേര്‍ കൊല്ലപ്പെട്ടു; ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ലബനനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രയേല്‍. ബോംബിംഗിൽ 6 പേർ കൊല്ലപ്പെട്ടു. എട്ട് ഇസ്രയേല്‍ സൈനികര്‍ ഇന്നലെ കൊല്ലപ്പെട്ടതിന് ശേഷമാണ് വ്യോമാക്രമണം ഇസ്രയേല്‍ ശക്തമാക്കിയത്. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തിരിച്ചടി നല്‍കാനും ആലോചന തുടങ്ങിയിട്ടുണ്ട്.
ഹിസ്ബുള്ളയുടെ ആസ്ഥാനം, ആയുധ കേന്ദ്രങ്ങൾ, റോക്കറ്റ് ലോഞ്ചറുകൾ എന്നിവ തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. നിരവധി ഹിസ്ബുള്ളക്കാരെയും കൊലപ്പെടുത്തിയെന്നും അറിയിച്ചിട്ടുണ്ട്. ആക്രമണങ്ങളെ തുടർന്ന് ഏകദേശം 1.2 ദശലക്ഷം ജനങ്ങൾക്കു വാസസ്ഥലം നഷ്ടപ്പെട്ടെന്ന് ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി പറഞ്ഞു.
ഇസ്രയേലും ഇറാനും യുദ്ധത്തിന്റെ വക്കില്‍; ഇത് മൂന്നാം ലോക മഹായുദ്ധത്തിന്‍റെ തുടക്കമോ
അതേസമയം പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്. കപ്പൽ മാർഗ്ഗം ഒഴിപ്പിക്കാനുള്ള ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിവിധ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
‘ഇറാൻ ആക്രമണത്തിൽ ജീവനും കൊണ്ടോടുന്ന നെതന്യാഹുവിൻ്റെ വീഡിയോ’; യഥാർത്ഥത്തിൽ സംഭവിച്ചത്…
തെക്കൻ ലബനനിൽ ഇസ്രയേൽ സൈനികർക്ക് നേരെ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. നിരവധി ഇസ്രയേലി സൈനികരെ കൊലപ്പെടുത്തുകയും പരുക്കേൽപ്പിക്കുകയും ചെയ്തെന്നാണ് ഹിസ്ബുള്ള അറിയിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here