ലെബനനിൽ ഇസ്രയേലിൻ്റെ കൂട്ടക്കുരുതി; 2006ന് ശേഷം നടന്ന ഏറ്റവും വലിയ ആക്രമണം

ലെബ​നനി​ലെ ജനവാസ കേന്ദ്രങ്ങളിൽ
ഇ​സ്രയേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 500ലേറെ മരണ. 1,650 പേർക്ക് പരുക്കേറ്റതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മ​രി​ച്ച​വ​രി​ൽ 35 പേർ കുട്ടികളും 58 പേർ സ്ത്രീകളുമാണ്. ലെബനനിലെ ഹിസ്ബുള്ളയുടെ ആയുധകേന്ദ്രങ്ങൾ എന്ന് കരുതുന്ന സ്ഥലങ്ങളിൽ വ്യോമാക്രമണം ശക്തമാക്കാനാണ് ഇസ്രയേൽ തീരുമാനം. തല്ക്കാലം കരയാക്രമണത്തിന് ഇല്ലെന്നും അവർ വ്യക്തമാക്കി.

ബെ​ക്ക വാ​ലി, ബി​ൻ​ത് ജി​ബൈ​ൽ, അ​യ്ത​റൂ​ൻ, മ​ജ്ദ​ൽ സ​ലീം, ഹു​ല, തൗ​റ, ഖി​ലൈ​ലി​ഹ്, ഹാ​രി​സ്, ന​ബി ചി​ത്, ത​റ​യ്യ, ഇ​ഷ്മി​സ്ത​ർ, ഹ​ർ​ബ​ത, ലി​ബ്ബാ​യ, സു​ഹ്മ​ർ തു​ട​ങ്ങി​ ആയിരത്തോളം കേ​ന്ദ്ര​ങ്ങ​ളെ ആ​ക്ര​മി​ച്ച​താ​യി ഇ​സ്രാ​യേ​ൽ അറിയിച്ചു. 2006നു​ശേ​ഷവും ഗാസ സംഘർഷത്തിന് ശേഷവും ലെബ​ന​നിനുനേരെ ഇസ്രയേൽ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്.

ഇതിന് തിരിച്ചടിയായി ഗ​ലീ​ലി, ഹൈ​ഫ ന​ഗ​ര​ങ്ങ​ളി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങളിലേ​ക്ക് ഉൾപ്പെടെ റോ​ക്ക​റ്റാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഹി​സ്ബു​ളള അ​വ​കാ​ശ​പ്പെ​ട്ടു. ഹൈഫയ്ക്ക് വടക്കുള്ള റാഫേൽ ഇലക്ട്രോണിക്സ് കമ്പനിയിലും നോർത്തേൺ കോർപ്സിന്റെ റിസർവ് ആസ്ഥാനത്തും അമിയാദ് ക്യാമ്പിലെ ഗലീലി ഫോർമേഷന്റെ ലോജിസ്റ്റിക്സ് ബേസിലും ഡസൻ കണക്കിന് റോക്കറ്റുകൾ വിക്ഷേപിച്ചതായും അവർ വ്യക്തമാക്കി.

ഹിസ്ബുളയുടെ ആക്രമണ സാധ്യത മുന്നിൽക്കണ്ട് സെപ്തംബർ 30 വരെ ഒരാഴ്ച രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ് ഇസ്രായേൽ. ഹൈഫ അടക്കമുള്ള നഗരങ്ങളിൽ സൈന്യം മുന്നറിയിപ്പ് സൈറണും മുഴക്കി. ഇക്കഴിഞ്ഞ ജൂലൈമാസത്തിൽ തങ്ങളുടെ ഉന്നത കമാൻഡർ ഫൗദ് ഷുക്കറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഹിസ്ബുള്ള റോക്കറ്റുകളും ഡ്രോണുകളും ഇസ്രയേലിനെ വിക്ഷേപിച്ചതോടെ ആഗസ്റ്റിൽ സംഘർഷം രൂക്ഷമാവുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top