പേജറുകൾ പൊട്ടിത്തെറിച്ച് എട്ട് ഹിസ്ബുള്ളക്കാര്‍ മരിച്ചു; ഇസ്രയേൽ അട്ടിമറിയെന്ന് സംശയം; 2750 പേര്‍ക്ക് പരുക്ക്

ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് സായുധ സംഘമായ ഹിസ്ബുള്ളക്കാര്‍ ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരാള്‍ ലെബനീസ് പാര്‍ലമെന്റിലെ ഹിസ്ബുള്ള അംഗത്തിന്റെ മകനാണ്. ഹിസ്ബുള്ളയിലുള്ളവര്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന പേജറുകളാണ് പൊട്ടിത്തെറിച്ചത്.

ലെബനനിലെ ഇറാന്‍ സ്ഥാനപതി ഉള്‍പ്പെടെ 2750 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.
പേജറുകൾ പൊട്ടിത്തെറിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊട്ടിത്തെറിയെ കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും വലിയ സുരക്ഷാ വീഴ്ച വന്നുവെന്നാണ് ഹിസ്ബുള്ളയില്‍ നിന്നുള്ള പ്രതികരണം. ഇസ്രയേല്‍ ഹാക്കിങ്ങാണ് സ്ഫോടനത്തിന് പിന്നില്‍ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

ഹിസ്ബുള്ള റേഡിയോ കമ്യൂണിക്കേഷൻ ശൃംഖലയിലേക്ക് ഇസ്രയേല്‍ കടന്നുകയറി എന്നാണ് ലെബനീസ് സുരക്ഷാ ഏജൻസിയിലെ വൃത്തങ്ങൾ പ്രതികരിച്ചത്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടങ്ങിയതോടെ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള ഏറ്റുമുട്ടലും തുടങ്ങിയിട്ടുണ്ട്. പേജറുകള്‍ പൊട്ടിത്തെറിച്ചതിനെ കുറിച്ച് ഇസ്രയേല്‍ സൈന്യം പ്രതികരിക്കാന്‍ തയ്യാറായില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top