‘ഹസൻ നസ്റല്ലയെ ഇസ്രയേൽ കൊന്നത് ചതിയിലൂടെ’; നെതന്യാഹു വാക്ക് മാറ്റിയെന്ന് വെളിപ്പെടുത്തൽ


കഴിഞ്ഞയാഴ്ച ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെ ഹിസ്ബുള്ള തലവൻ ഹസൻ നസ്റല്ല വെടിനിർത്തലിന് തയ്യാറായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ലെബനൻ. വധിക്കെപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടത്തിയ ചർച്ചയിൽ ഇസ്രയേലുമായി 21 ദിവസത്തെ വെടിനിർത്തലിന് നസ്റല്ല സമ്മതിച്ചിരുന്നുവെന്ന് ലെബനൻ വിദേശകാര്യ മന്ത്രി അബ്ദുള്ള ബൗ ഹബീബ് സിഎൻഎന്നിനോട് പറഞ്ഞു. ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുദ്ധം നിർത്താൻ തയ്യാറായി എന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിൻ്റെ സഖ്യരാജ്യങ്ങളായ അമേരിക്കയും ഫ്രാൻസും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നതായും ഹബീബ് വ്യക്തമാക്കി.

ALSO READ: ഇസ്രയേലിൽ സംഭവിച്ചതിൻ്റെ യഥാർത്ഥ്യം പുറത്ത്; ഇറാന് മറുപടി ആണവയുദ്ധത്തിലൂടെ… !!

കഴിഞ്ഞ മാസം യുഎൻ പൊതുസഭയിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും മറ്റ് രാജ്യങ്ങളും താൽക്കാലിക വെടിനിർത്തലിന് ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ മാസം പകുതിയോടെ ലെബനൻ സംഘടന ഉപയോഗിച്ചിരുന്ന പേജറുകളും വാക്കി ടോക്കികളും വഴി നടത്തിയ സ്ഫോടനങ്ങൾക്കെതിരെ ഹിസ്ബുള്ള രംഗത്ത് വന്നിരുന്നു. ഇസ്രയേലിൻ്റെ തന്ത്രപ്രധാനമായ ഈ നീക്കത്തിന് ശേഷമാണ് താൽക്കാലികമായി യുദ്ധം നിർത്താൻ തയ്യാറായതെന്നും അബ്ദുള്ള ബൗ ഹബീബ് വ്യക്തമാക്കി.

ALSO READ: ഇറാനെ നേരിടാന്‍ എബ്രഹാം ലിങ്കൺ പുറപ്പെട്ടു; യുദ്ധം നിർത്തിയത് അമേരിക്കയുടെയും ഇസ്രയേലിൻ്റെയും താക്കീത് ഭയന്നോ?

ഹിസ്ബുള്ളയുമായി കൂടിയാലോചിച്ചതിന് ശേഷം വെടിനിർത്തലിന് തയ്യാറാണെന്ന് ലെബനൻ അറിയിച്ചു. ഇസ്രയേലിൻ്റെ പേജർ – മിസൈൽ ആക്രമണങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് അമേരിക്കയേയും ഫ്രാൻസിനെയും ഞങ്ങൾ ബോധ്യപ്പെടുത്തി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വെടിനിർത്തലിന് സമ്മതം മൂളി. അത് യുഎസ് – ഫ്രഞ്ച് പ്രസിഡൻ്റുമാർ പുറപ്പെടുവിച്ച പ്രസ്താവനയിൽ സ്ഥിരീകരിച്ചിരുന്നു” – ലെബനൻ വിദേശകാര്യ മന്ത്രി അബ്ദുള്ള ബൗ ഹബീബ് പറഞ്ഞു.

ALSO READഇറാൻ ഇൻ്റലിജൻസ് മേധാവി മൊസാദ് എജൻ്റ്; കള്ളൻമാർ കപ്പലിൽ തന്നെയെന്ന് വെളിപ്പെടുത്തി മുൻ പ്രസിഡൻ്റ്

വൈറ്റ് ഹൗസ് മുതിർന്ന ഉപദേഷ്ടാവ് അമോസ് ഹോഷ്‌സ്റ്റീൻ വെടിനിർത്തൽ കരാർ ചർച്ച ചെയ്യാൻ ലെബനനിലേക്ക് എത്താനിരിക്കെ ആയിരുന്നു ഇസ്രയേൽ വ്യോമാക്രമണം നടന്നത്. നസ്റല്ല കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പ്, അമേരിക്ക, ഫ്രാൻസ്, ഓസ്‌ട്രേലിയ, കാനഡ, യൂറോപ്യൻ യൂണിയൻ, ജർമനി, ഇറ്റലി, ജപ്പാൻ, സൗദി അറേബ്യ, യുഎഇ, യുകെ, ഖത്തർ എന്നീ രാജ്യങ്ങൾ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ 21 ദിവസത്തെ വെടിനിർത്തലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് ബെഞ്ചമിൻ നെതന്യാഹു സമ്മതിച്ചിരുന്നതായും നേരത്തെ മാധ്യമറിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് ഇസ്രയേൽ ലംഘിച്ചതായിട്ടാണ് ലെബനൻ ഇപ്പോൾ പറയുന്നത്.

ALSO READ: കരയാക്രമണത്തിൽ കാലിടറുന്ന ഇസ്രയേൽ!! ‘അഡെയ്‌സെയിൽ പിൻമാറ്റം’; തെക്കൻ ലെബനനിൽ ആൾനാശം

ഈ മാസം 27നായിരുന്നു ഹിസ്ബുള്ളയുടെ ബെയ്റൂട്ടിലെ പ്രധാന ആസ്ഥാനത്ത് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ഥാപക നേതാവും സെക്രട്ടറി ജനറലുമായ ഹസൻ നസ്റല്ലയും നിരവധി ഉന്നത കമാൻഡർമാരും കൊല്ലപ്പെട്ടത്. സംഘടനയുടെ ഉന്നതതല കൗൺസിൽ യോഗം ചേരുമ്പോഴായിരുന്നു ആക്രമണം. ഏറ്റവും ഉന്നതരായ ഒട്ടുമിക്ക എല്ലാ കമാൻഡർമാരും മരിച്ചതായിട്ടാണ് ആക്രമണത്തിന് ശേഷം ഇസ്രയേൽ അവകാശപ്പെട്ടത്. തെക്കൻ ബെയ്റൂട്ടിലെ ദഹിയയില്‍ ഹിസ്ബുള്ളയുടെ ആസ്ഥാനത്ത് നടക്കുന്ന ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ നസ്റല്ല എത്തുമെന്ന വിവരം ഇസ്രയേൽ അധികൃതർക്ക് ഇറാൻ ചാരൻ കൈമാറിയതായി ഫ്രഞ്ച് പത്രമായ ലെ പാരിസിയൻ റിപ്പോർട്ട് ചെയ്തിരുന്നു. സംഘടനയുടെ ആസ്ഥാനത്ത് യോഗം ചേർന്നപ്പോഴാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചിരുന്നു.

ALSO READ: ‘ഇറാൻ ആക്രമണത്തിൽ ജീവനും കൊണ്ടോടുന്ന നെതന്യാഹുവിൻ്റെ വീഡിയോ’; യഥാർത്ഥത്തിൽ സംഭവിച്ചത്…


ഹസൻ നസ്റല്ലയുടെ മരണം ഉറപ്പിച്ച ശേഷം കരയാക്രമണവും ഇസ്രയേൽ ആരംഭിച്ചിരുന്നു. ഇതിനെതിരെ ശക്തമായ ചെറുത്തു നിൽപ്പാണ് ഹിസ്ബുള്ള നടത്തുന്നത്. തെക്കൻ ലെബനനിൽ നടക്കുന്ന കരയാക്രമണത്തിൽ ഇന്നലെ എട്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചിരുന്നു. കരയുദ്ധം ആരംഭിച്ച ശേഷം ഇസ്രയേലിന് ലഭിക്കുന്ന ആദ്യത്തെ തിരിച്ചടിയാണിത്. തെക്കൻ ലെബനനിൽ അധിനിവേശ സൈന്യവുമായി ശക്തമായ ഏറ്റുമുട്ടൽ തുടരുകയാണെന്ന് ഹിസ്ബുള്ളയും പ്രതികരിച്ചു. വടക്കുകിഴക്കൻ അതിർത്തി ഗ്രാമമായ അഡെയ്‌സെയിലേക്ക് കടക്കാൻ ശ്രമിച്ച ഇസ്രയേൽ സൈനികർ പ്രത്യാക്രമണം കാരണം പിൻവാങ്ങാൻ നിർബന്ധിതരായെന്നും ഹിസ്ബുള്ള അവകാശപ്പെട്ടു.

ALSO READഇറാൻ ചാരൻ ആ വിവരം കൈമാറി; ഹിസ്ബുള്ള തലവനെ ഇസ്രയേൽ വധിച്ചതിങ്ങനെ

അതേസമയം മുമ്പ് തെക്കൻ ലെബനനിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കാൻ കാരണമായത് കൊല്ലപ്പെട്ട ഹസൻ നസ്റല്ല തലവനായി ചുമതലയേറ്റശേഷമുള്ള ഹിസ്ബുള്ളയുടെ തിരിച്ചടികളായിരുന്നു. ഹിസ്ബുള്ള തലവനായ അബ്ബാസ് അൽ മുസാവിയെ ഇസ്രായേൽ സൈന്യം വധിച്ചതിനെത്തുടർന്ന് 1992 ഫെബ്രുവരി മുതൽ നസ്റല്ല സംഘടനയുടെ സെക്രട്ടറി ജനറലായി. നസ്റല്ലയുടെ നേതൃത്വത്തിൽ നടത്തിയ ചെറുത്തു നിൽപ്പിനൊടുവിൽ 18 വർഷത്തെ അധിനിവേശം അവസാനിപ്പിച്ച് ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിൽ നിന്നും പിൻവാങ്ങിയിരുന്നു. ഇതിനെ വലിയ വിജയമായി ഹിസ്ബുള്ള പ്രഖ്യാപിക്കുകയും പ്രദേശത്ത് സ്വാധീനമുറപ്പിക്കുകയും ചെയ്തിരുന്നു.

ALSO READഹിസ്ബുള്ളയുടെ നേതൃനിരയൊന്നാകെ ഇസ്രയേൽ തുടച്ചുനീക്കി; 10 ലധികം കമാൻഡർമാരെ കൊന്നൊടുക്കി

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top