നീറ്റില്‍ നാളെ ഇടത് സംഘടനകളുടെ വിദ്യാഭ്യാസ ബന്ദ്; കേരളത്തില്‍ ഗവര്‍ണര്‍ക്കെതിരേയും പ്രതിഷേധം

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ നാളെ രാജ്യവ്യാപകമായി പഠിപ്പ് മുടക്ക് പ്രഖ്യാപിച്ച് ഇടതു വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു. എസ്എഫ്‌ഐ, എഐഎസ്എഫ്, ഐസ തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. നീറ്റ് പരീക്ഷ വീണ്ടും നടത്തുക, സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുക, നീറ്റ് – നെറ്റ് പരീക്ഷകളുടെ ക്രമക്കേട് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

കേരളത്തില്‍ വ്യാഭ്യാസ ബന്ദിനൊപ്പം എസ്എഫ്‌ഐ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധവും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍വ്വകലാശാല പ്രതിനിധികളില്ലാതെ വിസി നിര്‍ണ്ണയത്തിനായി സര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയതിലാണ് ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top