ഇന്ത്യയിലെ ‘ഇടത് തീവ്രവാദം’ 2026ൽ അവസാനിപ്പിക്കും; അതിനുള്ള സമയമായെന്ന് അമിത് ഷാ

രാജ്യത്തെ ‘ഇടതുപക്ഷ തീവ്രവാദം’ അവസാനിപ്പിക്കാനുള്ള സമയമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഛത്തീസ്ഗഡില്‍ നടന്ന നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞ്.

നക്‌സലിസമാണ് രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഏറ്റവും വലിയ ഭീഷണി. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 17,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നത് ശേഷം ഇടത് തീവ്രവാദത്തെ അമർച്ച ചെയ്യുന്നത് ഒരു വെല്ലുവിളിയായി സ്വീകരിച്ച് നടപടികളെടുത്തുവെന്നും അമിത് ഷാ വ്യക്തമാക്കി.

ഈ വർഷം 142 നക്സലുകളെ സുരക്ഷാ സേന വധിച്ചു. രണ്ട് ലക്ഷ്യത്തോടെയാണ് കേന്ദ്രം പ്രവർത്തിച്ചത്. അദ്യത്തേത് നക്സൽ ബാധിത പ്രദേശങ്ങളിൽ നിയമവാഴ്ച സ്ഥാപിക്കുക എന്നതായിരുന്നു. രണ്ടാമത്തേത് അത്തരം പ്രദേശങ്ങളുടെ വികസനമാണ്. നക്സലുകളെ നിർവീര്യമാക്കുന്നതിൽ കേന്ദ്ര സർക്കാർ വിജയിച്ചതായും അമിത് ഷാ അവകാശപ്പെട്ടു.


റായ്പൂരിൽ നടന്ന യോഗത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായി, ഉപമുഖ്യമന്ത്രി വിജയ് ശർമ, കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക എന്നിവരും പങ്കെടുത്തു. നക്സൽ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, പോലീസ് മേധാവിമാർ, കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളിലെ പോലീസ് ഡയറക്ടർ ജനറൽമാർ, സുരക്ഷാ സ്ഥാപനത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ യോഗമാണ് ഇന്ന് ചേർന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top