പ്രതിഫലത്തിൽ രാജമൗലിയെ മറികടന്ന് ലോകേഷ്; 450 കോടി കടന്ന് ‘ലിയോ’

പാലക്കാട്: ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടി വിജയ് ചിത്രം ലിയോ മുന്നേറ്റം തുടരുമ്പോൾ ചിത്രത്തിന് വേണ്ടി സംവിധായകൻ ലോകേഷ് കനകരാജ് വാങ്ങിയ പ്രതിഫലം ചർച്ചയാവുന്നു. നാല് സിനിമകൾ മാത്രം സംവിധാനം ചെയ്ത ലോകേഷിന്റെ പ്രതിഫലം തെന്നിന്ത്യയിലെ തന്നെ ഏറ്റവും മൂല്യമുള്ള രാജമൗലിയെക്കാൾ മുകളിലാണ് എന്നതാണ് പ്രേക്ഷകരെ അമ്പരിപ്പിക്കുന്നത്.

രാജമൗലിക്ക് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന പ്രതിഫലം 35 കോടിയാണ്. എന്നാൽ ലോകേഷിന് ലിയോയിൽ ലഭിച്ചത് 50 കോടി രൂപയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ മൂല്യമുള്ള സംവിധായകനായി ലോകേഷ് കനകരാജ് മാറി.

ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം 300 കോടിയാണ് ചിത്രത്തിൻ്റെ നിർമ്മാണ ചെലവ്. റിലീസായി അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ലിയോ ഇതിനോടകം തന്നെ 450 കോടിയിൽ അധികം കളക്ഷൻ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴും മികച്ച കളക്ഷനാണ് ചിത്രത്തിന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്നത്.

അതേ സമയം; ലിയോ കേരളാ പ്രൊമോഷന്റെ ഭാഗമായി പാലക്കാട് അരോമ തിയേറ്ററില്‍ ഉണ്ടായ തിരക്കിനിടയില്‍ സംവിധായകന്‍ ലോകേഷ് കനകരാജിന് പരുക്കേറ്റു. തുടർന്ന് ലോകേഷിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നേടിയ ശേഷം അദ്ദേഹം അദ്ദേഹം തിരിച്ച് കോയമ്പത്തൂരിലെ വീട്ടിലേക്കു മടങ്ങി. ലോകേഷിന് നിസാരര പരിക്ക് മാത്രമാണ് പറ്റിയതെന്ന് ആശുപത്രി അധികൃതരും എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയും അറിയിച്ചു. ഗോകുലം മൂവീസ് നടത്തിയ വിജയഘോഷ പരിപാടികളില്‍ ഗോകുലം എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയും പങ്കെടുത്തിരുന്നു.

“നിങ്ങളുടെ സ്‌നേഹത്തിന് നന്ദി കേരളം, നിങ്ങളെ എല്ലാവരെയും പാലക്കാട് കണ്ടതില്‍ അതിയായ സന്തോഷവും നന്ദിയും ഉണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു ചെറിയ പരുക്ക് കാരണം എനിക്ക് മറ്റ് രണ്ട് വേദികളിലും പത്രസമ്മേളനത്തിലും എത്താന്‍ കഴിഞ്ഞില്ല. കേരളത്തില്‍ നിങ്ങളെ എല്ലാവരെയും കാണാന്‍ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും. അതുവരെ അതേ സ്‌നേഹത്തോടെ ലിയോ ആസ്വദിക്കുന്നത് തുടരുക ” – ലോകേഷ് കനകരാജ് സാമൂഹ്യ മാധ്യമമായ എക്‌സ്പ്ലാറ്റ് ഫോമിൽ കുറിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top