കമ്പി വേലിയില്‍ കുടുങ്ങി പുള്ളിപ്പുലി; മയക്കുവെടി വച്ച് പിടികൂടാന്‍ നടപടി തുടങ്ങി വനം വകുപ്പ്; ആരോഗ്യനില തൃപ്തികരമെന്ന് വിലയിരുത്തല്‍

പാലക്കാട് : കൊല്ലങ്കോട് വാഴപ്പുഴയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയില്‍ പുളളിപ്പുലി കുടങ്ങി. ഉണ്ണികൃഷ്ണന്‍ എന്നയാളുടെ പറമ്പിലാണ് ഇന്ന് രാവിലെയോടെ പുലിയെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി പുലിയെ രക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പുലിയെ മയക്കുവെടി വച്ച് പിടികൂടി കാട്ടിലേക്ക് തിരികെ വിടാനാണ് ശ്രമം. പുലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍.

നാല് വയസ് തോന്നിക്കുന്ന പെണ്‍പുലിയാണ് കുരുങ്ങിയിരിക്കുന്നത്. ജനവാസമേഖലയിലാണ് പുലിയെ കണ്ടെത്തിയത്. ഏതെങ്കിലും സാഹചര്യത്തില്‍ മയക്കുവെടി വച്ച് പിടികൂടുന്നതിന് മുമ്പ് പുലി രക്ഷപ്പെടുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. വിവരമറിഞ്ഞ് നിരവധി നാട്ടുകാരണ് പുലിയെ കാണാനായി ഇവിടേക്ക് എത്തുന്നത്. ഇവരുടെ സുരക്ഷയും വനം വകുപ്പിന് തലവേദനയാകുകയാണ്. പ്രദേശത്ത് ആളുകളെ സുരക്ഷിതരാക്കി നിര്‍ത്താനും എത്രയും പെട്ടെന്ന് പുലിയെ പിടികൂടാനുമാണ് വനം വകുപ്പ് ശ്രമിക്കുന്നത്.

പ്രദേശത്ത് ഒരു മാസമായി പുലിയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. വനം വകുപ്പിനെ അറിയിച്ചെങ്കിലും നടപടിടുയണ്ടായില്ല. രണ്ടു വര്‍ഷം മുമ്പും ഇവിടെ പുലിയെ കണ്ടിരുന്നു. അന്ന് ക്യാമറയടക്കം സ്ഥാപിച്ചെങ്കിലും പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top