ലൈബീരിയന്‍ കപ്പല്‍ ഇന്ത്യന്‍ നേവി മോചിപ്പിച്ചു; കമാന്‍ഡോ ഓപ്പറേഷന്‍ ദൃശ്യങ്ങള്‍ പുറത്ത്
ഡൽഹി: കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ലൈബീരിയൻ ചരക്കുകപ്പല്‍ ‘എംവി ലില നോർഫോൾക്’ ഇന്ത്യൻ നാവികസേനാ കമാൻഡോകൾ മോചിപ്പിച്ചു. അറബിക്കടലിലെ ഈ ദൃശ്യങ്ങള്‍ ഇന്ത്യൻ നാവികസേന പുറത്തുവിട്ടു. ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടിലൂടെ (ട്വിറ്റർ )യാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്
കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിനു സമീപത്തേക്ക് ‘മാർക്കോസ്’ കമാൻഡോ സംഘം സ്പീഡ് ബോട്ടിൽ എത്തുന്നതു മുതലുള്ള ദൃശ്യങ്ങളാണിത്. കപ്പലിലെ 21 ജീവനക്കാരില്‍ പതിനഞ്ച് പേര്‍ ഇന്ത്യക്കാരാണ്.
ഇന്ത്യന്‍ നേവിയെ പേടിച്ച് കൊള്ളക്കാർ കപ്പൽ വിട്ടിരുന്നുവെന്നാണ് സൂചന. തട്ടിയെടുത്ത കപ്പൽ ഉപേക്ഷിച്ചു പോകാൻ നേവി കമാൻഡോ സംഘം കടൽക്കൊള്ളക്കാർക്ക് ശക്തമായ മുന്നറിയിപ്പു നൽകിയിരുന്നു. ‘ഐഎൻഎസ് ചെന്നൈ’ കമാന്‍ഡോകള്‍ കപ്പലില്‍ കയറി തിരഞ്ഞതിനു ശേഷമാണ് കപ്പല്‍ മോചിപ്പിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here