കോഴിക്കോട് ഏഴ് മത്സ്യതൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റു; ഒരാളുടെ നില ഗുരുതരം; അപകടം സൗത്ത് കടപ്പുറത്ത് വള്ളം കരയിലേക്ക് അടുപ്പിക്കുന്നതിനിടെ
May 30, 2024 2:09 PM
കോഴിക്കോട് : സൗത്ത് കടപ്പുറത്ത് ഇടിമിന്നലേറ്റ് ഏഴ് മത്സ്യതൊഴിലാളികള്‍ക്ക് പരിക്ക്. കടലില്‍ നിന്നും വള്ളം കരയിലേക്ക് കയറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. അഷ്റഫ്, അനില്‍,ഷെരീഫ്, മനാഫ്, സുബൈര്‍, സലിം, അബ്ദുള്‍ ലത്തീഫ് എന്നിവര്‍ക്കാണ് ഇന്ന് ഉച്ചയോടെ മിന്നലേറ്റത്. ഇതില്‍ ഓരാളുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
മഴമാറി നില്‍ക്കുകയാണെങ്കിലും കോഴിക്കോട് ജില്ലയില്‍ ഇന്ന് രാവിലെ മുതല്‍ ഇടിമിന്നല്‍ ഉണ്ടാകുന്നുണ്ട്. ഇടിമിന്നലിന്റെ സാഹചര്യത്തില്‍ ജാഗ്രതി നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here