കൈതപ്രത്തിന്റെ വരികൾ; ഷെയ്ന്‍ നിഗം നായകനാവുന്ന ‘ഖുർബാനി’യിലെ ഗാനം പുറത്തിറങ്ങി

ഷെയ്ന്‍ നിഗം നായകനാവുന്ന ‘ഖുർബാനി’ – എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മാമ്പഴത്തോട്ടത്തിൽ പൂമ്പാറ്റപ്പെണ്ണിനെ കണ്ടിട്ടും കണ്ടിട്ടും മതിയായില്ല’ എന്ന് തുടങ്ങുന്ന അതി മനോഹര ഗാനമാണ് പുറത്തു വന്നിരിക്കുന്നത്.

നവാഗതനായ ജിയോ വി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനം രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. എം. ജയചന്ദ്രൻ ഈണമിട്ട് വിനീത് ശ്രീനിവാസനും ശ്രുതി ശിവദാസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് ചിത്രം നിർമ്മിക്കുന്നത്.

യഥാർത്ഥ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ലായെന്ന ടാഗ് ലൈനോടെയാണ് ചിതം പ്രേഷകർക്കുമുന്നിലെത്തുന്നത്. സൗബിൻ ഷാഹിർ, ജോയ് മാത്യു, ഹരിശീ അശോകൻ, ശ്രീജിത്ത് രവി, ഹരീഷ് കണാരൻ, ജയിംസ് ഏല്യാ, സുധി കൊല്ലം, അജയ് മാത്യു, നന്ദിനി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

മനു മഞ്ജിത്തും ചിത്രത്തിൽ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. അഫ്സൽ യൂസഫ്, മുജീബ് മജീദ്, റോബിൻ ഏബ്രഹാം എന്നിവരാണ് സംഗീത സംവിധായകർ. ഛായാഗ്രഹണം സുനോജ് വേലായുധൻ, എഡിറ്റിംഗ് ജോൺ കുട്ടി, പ്രൊജക്‌റ്റ്ഡിസൈനർ സഞ്ജു ജെ, പ്രൊഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top