മദ്യം സൂക്ഷിച്ചതിന് സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കി പട്ന ഹൈക്കോടതി; ഉദ്യോഗസ്ഥര്‍ സാധാരണക്കാരെ വേട്ടയാടുന്നുവെന്ന് കുറ്റപ്പെടുത്തല്‍

ബീഹാർ സർക്കാറിൻ്റെ മദ്യനിരോധനത്തിന് എതിരെ രൂക്ഷ വിമർശനവുമായി പട്ന ഹൈക്കോടതി. സർക്കാരിൻ്റെ പുതിയ നിയമം വ്യാജമദ്യത്തിൻ്റെയും മറ്റ് നിരോധിത ലഹരി വസ്തുക്കളുടെയും വിൽപന കൂടാൻ കാരണമായെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ഉദ്യോഗസ്ഥർക്ക് പണമുണ്ടാക്കാനുള്ള മാർഗമായി മദ്യനിരോധനം മാറിയെന്നും സിംഗിൾ ബെഞ്ച് കുറ്റപ്പെടുത്തി.

Also Read: ‘തൃശൂർ പൂരം പാടത്ത് നടത്തേണ്ടി വരും’; ഹൈക്കോടതി നിർദേശങ്ങൾക്കെതിരെ വിമര്‍ശനം

കള്ളക്കടത്തുകാരുമായി കൈകോർക്കാൻ മദ്യനിരോധനം പോലീസിനും എക്സൈസിനും അവസരമൊരുക്കകുയാണ്. പോലീസ് ഉദ്യോഗസ്ഥരും എക്സൈസ് ഉദ്യോഗസ്ഥരും മാത്രമല്ല സംസ്ഥാന നികുതി വകുപ്പിലെയും ഗതാഗത വകുപ്പിലെയും ഉദ്യോഗസ്ഥരും മദ്യനിരോധനം ഇഷ്ടപ്പെടുന്നു. അവർക്കും ഇത് പണം സമ്പാദിക്കാനുള്ള വഴിയാണ് തുറക്കുന്നതെന്നും ജസ്റ്റിസ് പൂർണേന്ദു സിങ്ങിൻ്റെ വിധിയിൽ പറയുന്നു. 2016ലെ ബീഹാർ മദ്യ നിരോധന നിയമം ശരിയായി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ലെന്ന് സിംഗിൾ ബെഞ്ച് കുറ്റപ്പെടുത്തി.

Also Read: ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല: വർഷം മുഴുവനും പടക്ക നിരോധനത്തിന് സുപ്രീം കോടതി

മദ്യം കൈവശം വച്ചതിന് പട്‌നയിലെ ബൈപാസ് പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടറായ മുകേഷ് കുമാർ പാസ്വാനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ അദ്ദേഹം സമർപ്പിച്ച ഹർജി പരിഗണക്കുകയായിരുന്നു കോടതി. ‘സ്വാഭാവിക നീതിയുടെ ലംഘനം’ എന്ന് വിശേഷിപ്പിച്ച് പട്ന ഹൈക്കോടതി പാസ്വാനെതിരായ നടപടി റദ്ദാക്കി. എക്സൈസ് നടത്തിയ പരിശോധനയിൽ ആയിരുന്നു പോലീസ് ഉദ്യോഗസ്ഥൻ്റെ പക്കൽ നിന്നും മദ്യം കണ്ടെത്തിയത്.

Also Read: ‘ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിന് വേണ്ടി…’; ഹൈക്കോടതി റദ്ദാക്കിയ യുപി മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീം കോടതി ശരിവച്ചു

മദ്യം കഴിക്കുന്ന സാധാരണക്കാർക്കെതിരെ എടുക്കുന്ന കേസുമായി താരതമ്യം ചെയ്യുമ്പോൾ അത് വിൽപന നടക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നത് വളരെ വിരളമാണെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാനത്തെ ദിവസ വേതനക്കാരായ സാധാരണക്കാർ മാത്രമാണ് മദ്യ നിരോധനത്തിൽ കുടുങ്ങുന്നത്. എന്നാൽ വ്യാജമദ്യ മാഫിയക്കെതിരെ നടപടിയെടുക്കാൻ ആരും തയാറാവുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top