വിലയില്‍ തിരിമറിക്ക് സാധ്യത; ഓൺലൈനിൽ മദ്യം ബുക്ക് ചെയ്യുന്ന സംവിധാനം ബെവ്കോ പൂട്ടിക്കെട്ടി


ബിവറേജസ് കോർപ്പററേഷൻ്റെ വിൽപനശാലകളിൽ നിന്നും മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ കഴിയുന്ന വെബ്‌സൈറ്റ് നിർത്തി. booking.ksbc.co.in എന്ന സൈറ്റാണ് താത്ക്കാലികമായി അടച്ചത്.അപ്‌ഡേറ്റ് ചെയ്യാന്‍ വേണ്ടി താല്ക്കാലികമായിട്ടാണ് നടപടി എന്നാണ് ബെവ്‌കോയുടെ വിശദീകരണം. വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് വിലയില്‍ തിരിമറി നടത്താനുള്ള സാധ്യത മുന്നിൽക്കണ്ടാണ് തീരുമാനമെന്നാണ് വിവരം.

യുപിഎ സംവിധാനം വഴി പണമടച്ചാണ് മിക്കവരും ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യുന്നത്. ഹാക്ക് ചെയ്യാന്‍ സാധ്യതയെന്ന് സൈബര്‍ വിദഗ്ധന്‍ ചൂണ്ടിക്കാട്ടിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് വെബ്‌സൈറ്റ് പൂട്ടിയത്. വെബ്‌സൈറ്റുവഴി മദ്യം വാങ്ങുന്നവര്‍ക്ക് മറുപടി എസ്എംഎസ് ലഭിക്കാറുണ്ട്. അതിൽ വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വ്യക്തമാക്കാറില്ല. അതിനാൽ ഔട്ട്‌ലെത്തിലെത്തി എസ്എംഎസ് കാണിച്ച് മദ്യം വാങ്ങുമ്പോള്‍ തിരിമറി നടക്കാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ.

തിരക്കുള്ള സമയത്ത് എസ്എംഎസുകളും സിസ്റ്റത്തിലെ വിവരങ്ങളും ഒത്തുനോക്കാന്‍ ജീവനക്കാര്‍ ബുദ്ധിമുട്ട് നേരിടുന്നു എന്ന പരാതിയും നിലവിലുണ്ട്. സംസ്ഥാനത്തെ മദ്യ ഉപഭോക്താക്കളിൽ വളരെ ചുരുക്കം പേർ മാത്രമേ ഈ വെബ്‌സൈറ്റിലൂടെ മദ്യം വാങ്ങാറുള്ളൂ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതാണ് വെബ്സൈറ്റ് നിർത്താൻ ബെവ്കോയെ പ്രേരിപ്പിച്ചതെന്നും സൂചനകളുണ്ട്. ഉടനെങ്ങും ഓൺലൈൻ ബുക്കിംഗ് സംവിധാനം പുനരാരംഭിക്കാൻ സാധ്യതയില്ലെന്നുമാണ് റിപ്പോർട്ടുകൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top