സർക്കാരിന് വീണ്ടും സന്തോഷവാർത്ത!! കേരളത്തിൻ്റെ മദ്യ- ലോട്ടറി വരുമാനം കേട്ടാൽ ഞെട്ടും…

കേരള സർക്കാരിൻ്റെ പ്രധാന വരുമാന മാർഗമാണ് മദ്യ, ലോട്ടറി വിൽപ്പന. കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) ലഭിച്ച വരുമാനത്തിൻ്റെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ. ലോട്ടറി വിൽപനയിലൂടെ 12529.26 കോടി രൂപയാണ് ലഭിച്ചത്. 19088.86 കോടി രൂപയാണ് മദ്യ വിൽപന വഴിയുള്ള വരുമാനം. 31618.12 കോടിയാണ് ആകെ ലഭിച്ചത്.

എപി അനിൽകുമാർ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. 2023-24 ൽ കേരളത്തിൻ്റെ റവന്യൂ വരുമാനം 124486.15 കോടി രൂപയായിരുന്നു. സംസ്ഥാനത്തിൻ്റെ മൊത്തം വരുമാനത്തിൻ്റെ 25.4 ശതമാനം സംഭാവന ചെയ്യുന്നത് ലോട്ടറിയും മദ്യവുമാണ് മന്ത്രി പറയുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.
2022-23 സാമ്പത്തിക വർഷം മദ്യത്തിൽനിന്നുള്ള വരുമാനം 17,718.95 കോടി രൂപയായിരുന്നു.റവന്യൂ വരുമാനത്തിന്റെ 13.4 ശതമാനം വരുമിത്. കഴിഞ്ഞ വർഷത്തേക്കാൾ 1369.91 കോടി രൂപയുടെ വർധനവാണ് ഈ സാമ്പത്തിക വർഷം ഉണ്ടായിരിക്കുന്നത്. 2022-23ല്‍ ലോട്ടറി വില്‍പ്പനയിലൂടെ 11,892.87 കോടിയാണ് ലോട്ടറി വിറ്റതിലൂടെ മാത്രം ലഭിച്ചത്. 636.39 കോടി രൂപ ഇക്കുറി കൂടുതൽ കിട്ടി

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here